ബെംഗളുരു/ ന്യൂദല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ സ്നാപ്ഡീല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. സാമ്പത്തികമായി കമ്പനിക്ക് ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് രണ്ടു മാസത്തിനുള്ളില്‍ 30 ശതമാനം ആളുകളെയാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗുഡ്ഗാവ് കേന്ദ്രീകരിച്ചാണ് സ്നാപ്ഡീല്‍ പ്രവര്‍ത്തിക്കുന്നത്.
സ്നാപ്ഡീലില് ജോലിചെയ്യുന്ന ആയിരത്തോളം പേര്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടമാകും. കൂടാതെ വിതരണ മേഖലയിലുള്ള 1000ത്തിലേറെ കരാര്‍ തൊഴിലാളികളെയും ഈ തീരുമാനം ബാധിക്കും. ഇതുമായി ബന്ധപ്പെട്ട് കമ്പനി മാനേജര്‍മാര്‍ക്ക് ഇ മെയില്‍ അയച്ചിട്ടുണ്ട്. ജാസ്പര്‍ ഇന്‍ഫോടെക്കാണ് സ്നാപ്ഡീലിന്റെ ഉടമസ്ഥര്‍.
അതേസമയം ചെലവ് കുറച്ച് കമ്പനിയുടെ ലാഭം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് സ്വകാര്യ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സ്നാപ്ഡീല്‍ ഉന്ന വൃത്തങ്ങള്‍ അറിയിച്ചു. 10,000ഓളം പേരാണ് ഇവിടെ ജോലിചെയ്യുന്നത്. ഇതുകൂടാതെ കരാര്‍ അടിസ്ഥാനത്തില്‍ 5,000 പേരുമുണ്ട്.
സ്ഥാപനത്തിന്റെ ജീവനക്കാരില്‍ 30 ശതമാനം കുറച്ച് ലാഭവിഹിതം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ സ്നാപ്ഡീല്‍ തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: