കൊച്ചി: വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ബിഎംഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പതിനായിരത്തോളം കുടുംബങ്ങളാണ് വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് കമ്പനിയെ ആശ്രയിച്ച് ജീവിക്കുന്നത്. പൊതുമേഖലയിലുള്ള ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് കമ്പനിയ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബിഎംഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മൂലധനമായ 100 കോടിയുടെ സ്ഥാനത്ത് 117 കോടി രൂപ ഡിവിഡന്റായി കേന്ദ്രസര്‍ക്കാരിന് കമ്പനി നല്‍കിയിട്ടുണ്ട്. കേവലം രണ്ട് വര്‍ഷത്തെ നാമമാത്രമായ നഷ്ടംവച്ച് രാജ്യത്തെ പൊതുമേഖലാ സ്ഥാപനത്തെ സ്വകാര്യവല്ക്കരിക്കരുതെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദക്ഷിണഭാരത സംഘടനാ സെക്രട്ടറി എന്‍.എം. സുകുമാരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്, സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: