കൊച്ചി: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസിന് തുടക്കമായി.
ദോഹയില്‍ നിന്ന് ഓക്ലന്‍ഡിലേക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ ബോയിംഗ് 777 വിമാനമാണ് 14,535 കിലോമീറ്ററുകള്‍ പറന്ന് ഉദ്ഘാടന സര്‍വീസ് നടത്തിയത്.
17 മണിക്കൂര്‍ 30 മിനിറ്റുകൊണ്ടാണ് ഈ ദൂരം താണ്ടിയത്. വിമാനത്തിലെത്തിയ ഖത്തര്‍ എയര്‍വേസ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കറെ വിമാനത്താവളത്തില്‍ ന്യൂസിലാന്‍ഡ് മന്ത്രി ടോഡ് മക്ക്ലേ സ്വീകരിച്ചു. ന്യൂസിലാന്‍ഡിലേക്കുള്ള ഖത്തര്‍ എയര്‍വേസിന്റെ ആദ്യ സര്‍വീസാണിത്.
പുതിയ വിമാന സര്‍വീസോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, വ്യവസായ ബന്ധത്തിനും തുടക്കംകുറിക്കുകയാണെന്ന് ഖത്തറിലെ ന്യൂസിലാന്‍ഡ് അംബാസഡര്‍ ജറെമി ക്ലര്‍ക്ക് വാട്സണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: