കോഴിക്കോട്: കോര്‍പ്പറേഷനില്‍ സിഐടിയുടെ നേതൃത്വത്തിലുള്ള ഖരമാലിന്യ തൊഴിലാളികള്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് .
ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മാലിന്യ നീക്കം നടക്കാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പനി ബാധിച്ച് ആളുകള്‍ മരിച്ച സാഹചര്യത്തില്‍ ഈ സാഹചര്യത്തില്‍ സമരം പെട്ടന്ന് ഒത്തുതീര്‍പ്പാക്കണമെന്നും മാലിന്യ നീക്കം കാര്യക്ഷമമായി നടപ്പിലാക്കണമെന്നും എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് എന്‍ എം ബിജു, ജില്ലാ സെക്രട്ടറി അഡ്വ:പി ഗവാസ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















