ബെംഗളൂരൂ: കമ്പനിയുടെ വരവു ചെലവുകള്‍ ചോദ്യം ചെയ്യണമെന്ന് ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ ടി.വി. മോഹന്‍ദാസ്. നിക്ഷേപകര്‍ക്ക് സ്വന്തം പണം സംരക്ഷിക്കാനുളള ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂലധനം നല്കല് സുപ്രധാനമാണ്. കമ്പനിയുടെ ഭരണത്തെക്കുറിച്ച് നിക്ഷേപകര്‍ ചോദ്യങ്ങളുയര്‍ത്തണം. ഇത് കമ്പനിയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകളാണ്.
ഡിസംബറിലെ കണക്കുകള്‍ പ്രകാരം കമ്പനിക്ക് പണമായും ഇക്വിറ്റികളായും 35,697 കോടി രൂപയുടെ ആസ്തിയുണ്ട്. പതിമൂന്നു ശതമാനം മാത്രം ഓഹരികളുളള കമ്പനിയുടെ സ്ഥാപകരും മറ്റ് നിക്ഷേപകരെപ്പോലെ തന്നെയാണ്. ഏറ്റവും വലിയ നിക്ഷേപകര്‍ വിശദീകരണം ആവശ്യപ്പെടുമ്പോള്‍ വിശദീകരണം നല്കാന് അവര്‍ ബാധ്യസ്ഥരുമാണ്.
3.4 ബില്യന്‍ ഡോളര്‍ നിക്ഷേപകര്‍ക്ക് തിരിച്ച് നല്കാന് കഴിഞ്ഞ ആഴ്ച കൊഗ്നിസെന്റ് ബോര്‍ഡ് തീരുമാനമെടുത്തിരുന്നു. അടുത്ത രണ്ട് കൊല്ലം കൊണ്ടാകും ഇതു തിരികെ നല്‍കുക. വീതപ്പലിശയിനത്തിലും ഓഹരികള്‍ തിരികെ നല്കുന്നയിനത്തിലുമാകുമിത്.
ഇന്‍ഫോസിസിന് ഇതുപോലെ എന്തുകൊണ്ട് ചെയ്യാനാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കമ്പനിയുടെ വളര്‍ച്ച എപ്പോഴാണ് മുരടിച്ചു പോയത്. കമ്പനി വിശ്വാസ്യതയ്ക്ക് ഇത്തരം റിപ്പോര്‍ട്ടുകള്‍ മങ്ങലേല്‍പ്പിച്ചു. കുറച്ച് ദിവസങ്ങളായി ഇന്‍ഫോസിസ് നേതൃത്വം ചോദ്യം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ കമ്പനിയുടെ ഭരണത്തെ സ്ഥാപകരിലൊരാളായ എന്‍.ആര്. നാരായണമൂര്‍ത്തി തന്നെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: