തരൂര്‍ : ഏഴു പതിറ്റാണ്ട് പിന്നിട്ട തരൂര്കോമ്പുക്കുട്ടിമേനോന് സ്മാരക ഗ്രന്ഥാലയം തരൂരിലെ സാമൂഹ്യസാംസ്കാരിക പൊതുരംഗത്ത് നിറഞ്ഞ് നില്ക്കുന്നു.
ഈ ഗ്രന്ഥാലയത്തിന്റെ പേര് കേള്‍ക്കാത്തവര്‍ പഞ്ചായത്തില്‍ ഇല്ലെന്നുതന്നെ പറയാം. ജില്ലയില്‍ ഏറ്റവും നല്ലനിലയില്‍ നടക്കുന്ന വായനശാലകളിലൊന്നാണിത്. തരൂരില്‍ നിന്നുമാത്രമല്ല സമീപ പ്രദേശങ്ങളില്‍ നിന്നും ഈ ലൈബ്രറിയെ ആശ്രയിച്ചെത്തുന്നവര് ഏറെയാണ്.
വായനക്കാരുടെ അഭിരുചികനുസരിച്ചുള്ള പുസ്തകങ്ങള്‍ എത്തിക്കുവാനായി വായനശാല അധികൃതര്‍ തയ്യാറാകുന്നു എന്നതാണ് കാരണം. വായനയില്‍ മാത്രം ഒതുങ്ങുന്നതല്ല ലൈബ്രറിയുടെ പ്രവര്‍ത്തനം. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ആലിപ്പൂര്‍ ജയിലില്‍ വീരമൃത്യു വരിച്ച കൊമ്പുകുട്ടിമേനോന്റെ സ്മരണക്കായി 1946ലാണ് എളിയതോതില്‍ ഒരുകൂട്ടമാളുകള്‍ ചേര്‍ന്നാണ് വായനശാല തുടങ്ങിയത്.
മാതൃഭൂമിയുടെ സ്ഥാപക പത്രാധിപര്‍ കെ.പി.കേശവമേനോന് മരിക്കുന്നതുവരെ ലൈബ്രറിയുടെ രക്ഷാധികാരിയായിരുന്നു. ടി.കെ.ഉണ്ണാലച്ചനാണ് ആദ്യ പ്രസിഡന്റ്. കെ.പി.രാമമേനോന് സെക്രട്ടറിയും. കാല് ലക്ഷത്തിലധികം പുസ്തകങ്ങള്‍ ഇ്ന്ന് സ്വന്തമായുണ്ട്.
ആലത്തൂര്‍ താലൂക്കിലെ റഫറന്‍സ് ലൈബ്രറികൂടിയാണിത്. വിജ്ഞാനമാഗ്രഹിക്കുന്നവര്ക്ക് ഏല്ലാ വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങളും ഇവിടെ ലഭ്യമാകും എന്നതാണ് പ്രത്യേകത. വനിതാ ലൈബ്രറി, യുവജനങ്ങള്‍ക്കായി ക്ലബ് വിവേകാനന്ദ, ഗുരുസംഗമം, ബാലവേദി, കമ്പ്യൂട്ടര്‍ സെന്റര്‍, പ്രതീക്ഷ മഹിളാസമാജം തുന്നല്‍ പരിശീലനകേന്ദ്രം തുടങ്ങിയ സബ് സമിതികള്‍ ലൈബ്രറിക്കുകീഴില് പ്രവര്‍ത്തിക്കുന്നുണ്ട്.
സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താേ്രതയാ ലൈബ്രറിയില്‍ എത്തിയിരുന്നു. ജില്ലയില്‍ നിരവധി സ്വാതന്ത്ര്യസമരസേനാനികളെ സംഭാവനചെയ്ത പ്രദേശം കൂടിയാണ് തരൂര്‍. മഹാകവി വള്ളത്തോള്‍, മഹാകവി ജി.ശങ്കരകുറുപ്പ്, കേരളഗവര്ണര്മാരായിരുന്ന പി.രാമചന്ദ്രന്, ജ്യോതി വെങ്കിടചെല്ലം, മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്, മന്ത്രി എ.കെ.ബാലന് തുടങ്ങി നിരവധിപേര്‍ ലൈബ്രറി സന്ദര്‍ശിച്ചിട്ടുണ്ട്.
ഏറെക്കാലം വായശാലയുടെ പ്രസിഡന്റായിരുന്ന ടി.കെ.രാമചന്ദ്രന് മാസറ്ററുടെ സ്മരണക്കായി താലൂക്കുകളിലെ മികച്ച ലൈബ്രറികള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി തുടരുന്നു. വായനശാലയുടെ എഴുപതാം വാര്‍ഷികം വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്. ഇതിനുകീഴില്‍ ഒറ്റ ഞാര്‍ കൃഷിയും നടത്തുന്നുണ്ട. ഏറ്റവും നല്ല ലൈബ്രറിക്കുള്ള അവാര്‍ഡ് ലഭിച്ചി്ട്ടുണ്ട്.
സി.കെ.ദാമോദരന്‍കുട്ടി പ്രസിഡന്റും, കെ.പി.രാജേഷ് സെക്രട്ടറിയുമായ പതിമൂന്നംഗ സമിതിയാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇന്ന് വൈകീട്ട് അക്ഷരദീപം തെളിയിക്കല്‍, ഘോഷയാത്ര എന്നിവയുണ്ടായിരിക്കും. പ്ലസ്ടൂവില്‍ 99 ശതമാനം വിജയം കൈവരിച്ച എസ്എംഎം ഹയര്‍ സെക്കന്ററി സ്കൂളിനെ ആദരിക്കും.
മുഴുവന്‍ വിഷയങ്ങളിലും ഏപ്ലസ് നേടിയ അഞ്ച് വിദ്യാര്‍ഥികളെ അനുമോദിക്കും. ഇന്നു മുതല്‍ ജൂലായ് ഏഴുവരെ വായനോത്സവമായി ആഘോഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: