അരിമ്പൂര്‍: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് യുവാവ് സഹായം തേടുന്നു. അരിമ്പൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മനക്കൊടി മുടത്തോളി സുരേന്ദ്രന് മകന് സജീവന് ആണ് ഉദാരമതികളുടെ സഹായം തേടുന്നത്.
മൂന്ന് വര്‍ഷമായി സജീവന് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ.് ആഴ്ചയില്‍ രണ്ട് ഡയാലിസിസ് വേണ്ട സജീവന് വൃക്ക മാറ്റിവെക്കലിനും തുടര്‍ ചികിത്സക്കുമായി 15 ലക്ഷം രൂപ ചിലവ് വരും.
പത്താം ക്ലാസില്‍ പഠിക്കുന്ന മകനും ഭാര്യയുമടങ്ങുന്ന ഈ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമാണ് ചികിത്സാ ചിലവ്.
ഭാര്യ വൃക്ക നല്കാന് തയ്യാറാണെങ്കിലും ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കും പണം കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയിലാണ് ഈ കുടുംബം. അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ ദാസ് ചെയര്‍മാനായി ഈ കുടുംബത്തെ സഹായിക്കാന്‍ സജീവ് ചികിത്സാ സഹായ സമിതി നാട്ടുകാര്‍ രൂപീകരിച്ചു.
സഹായങ്ങള്‍ ‘ സജീവ് ചികിത്സാ സഹായ സമിതി, മനക്കൊടി- തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അരിമ്പൂര്‍ ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍: 800 10888009, കഎടഇകോഡ്: കആഘഛ269 ഠഉഇ എന്ന വിലാസത്തില്‍ അയക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: