കല്ലടിക്കോട്: മുന്നേക്ര തുടിക്കോട് ഭാഗത്ത് കാട്ടാനകള്‍ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നതില്‍ മനംനൊന്ത് കര്‍ഷകര്‍ സ്വന്തം കൃഷി വെട്ടിനശിപ്പിച്ച് പ്രതിഷേധിച്ചു.മൂന്നേക്ര ചെറു പറമ്പില്‍ ജോസ്, സാബു എന്നിവരുടെ വാഴ, ജാതി,കവുങ്ങ് ,തെങ്ങ് തുടങ്ങിയ തോട്ടങ്ങളാണ് വ്യാപകമായി വെട്ടിനശിപ്പിക്കുന്നത്.
വൈകുന്നേരത്തോടെ കാടിറങ്ങി വരുന്ന കാട്ടാനകൂട്ടം കണ്ണില്‍ കാണുന്നതൊക്കെ നശിപ്പിക്കുന്നു ഏക്കര്‍ കണക്കിന് വാഴത്തോട്ടങ്ങളാണ് കൂടുതലും നശിപ്പിക്കുന്നത്.ഇതിനെതിരെ പലര്‍ക്കും പരാതിനല്കിയെങ്കിലും അധികൃതര്‍ അനങ്ങുന്നില്ല. കരിമ്പ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് കര്‍ഷകര്‍ക്ക് യാതൊരു പരിഗണനയും കിട്ടുന്നില്ല. ഫെന്‍സിങ്ങ് വരെ ചെയ്ത സ്ഥലമായിട്ടും ആനകള്‍ ഇതെല്ലാം നശിപ്പിക്കുകയാണ്.
പരാതി നല്‍കിയിട്ടും പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് നല്ല വിലയുള്ള സമയമായിട്ടും കൃഷികള്‍ നശിപ്പിക്കാന്‍ തയ്യാറായത്.കൃഷി നശിച്ചാല്‍ ആന വരാനുള്ള സാധ്യത കുറയും എന്നു കരുതിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും അങ്ങനെയെങ്കിലും ഇവിടെ ജീവിക്കാന്‍ കഴിയുമോ എന്നു നോക്കുകയാണെന്നും ജോസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി ആനശല്യം രൂക്ഷമായ മേഖലയാണ് കരിമ്പ മൂന്നേക്ര ഭാഗം , ഇല്ലിക്കല്‍ റോയി, പറകുന്നേല്‍ ജോസ്, പറക്കാത്തൊടി മുഹമ്മദ് , രമേഷ് തുടങ്ങിയവരുടെ വാഴകള്‍ അടക്കമിള്ള വിളകള്‍ ആന ചവിട്ടി നശിപ്പിച്ചിരുന്നു. കാര്‍ഷിക കുടുംബങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത.്വനംവകുപ്പ് , പഞ്ചായത്ത് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ വിഷമമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: