കൊല്ലങ്കോട്: മുതലട ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ജാതി വിവേചനം രുക്ഷമായപ്പോള്‍ സിപിഎം അതിനെ അടിച്ചൊതുക്കുവാന്‍ ശ്രമിക്കുന്നതായി ദളിത് സംരക്ഷണ സംഘം കുറ്റപ്പൊടുത്തി.സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സമുദായത്തെ പിന്തുണച്ചപ്പോള്‍ ഇവര്‍ സംഘടിതമായി അടിച്ചമര്‍ത്താനാണ് ശ്രനിച്ചത്.
ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ അയിത്താചരണവുമായി ബന്ധപ്പെട്ടു സിപിഎം ചക്കിലിയ സമുദായാംഗങ്ങളെ വേട്ടനായ്ക്കളെപ്പോലെയാണ് നേരിട്ടത്. സിപിഎം നേതാവും, സ്ഥലം വാര്‍ഡ് മെമ്പറും, മുതലമട പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ രാധാകൗണ്ടറുടെ മകനായ അഖില്‍ ജാതിപ്പേര് വിളിച്ചു പരസ്യമായി ആക്ഷേപിച്ചു.
പോലീസില്‍ പരാതിപ്പെട്ടിട്ടുപോലും നടപടിയെടുത്തില്ലെന്നു മാത്രമല്ല, അവരെ വിരട്ടുകയും,ഭീഷണിപ്പെടുത്തുകയുമാണുണ്ടായതെന്ന സംഘം ആരോപിച്ചു.മുതലമടയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ കെ.ബാബു എംഎല്‍എ ജാതീയമായി അതിക്ഷേപിക്കുകയാണ് ഉണ്ടായത്. അദ്ദേഹം പരസ്യമായി മാപ്പുപറയണമെന്ന് സംഘടന ആവശ്യപ്പെട്ടു.
അംബേദ്കര്‍ കോളനിയില്‍ ചക്കിലിയ സമുദായത്തില്‍പ്പെട്ട 210 കുടുംബങ്ങള്‍ ആണുള്ളത്.ഇതില്‍ 133 കുടുംബങ്ങള്‍ക്ക് മാത്രമേ സ്വന്തമായി വീടുള്ളൂ.ഇതിലുള്ള പകുതിയിലധികം വീടുകളും തകര്‍ന്നു കിടക്കുകയാണ്.മിക്ക കുടുംബങ്ങള്‍ക്കും കക്കൂസ് ഇല്ല, തൊഴില്‍ ഇല്ലാത്തവരുടെ എണ്ണവും ഏറെയാണ്.അഭ്യസ്ഥ വിദ്യര്പ്പോലും കന്നുമേച്ചു നടക്കുകയാണ്.പഞ്ചായത്തോ,പട്ടികജാതിപട്ടികവര്‍ഗ വകുപ്പോ കോളനിയിലെ അടിസ്ഥാന വികസന കാര്യങ്ങളില്‍ ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ല.
കോളനിയിലെ ജാതിവിവേചനവും,പീഢനങ്ങളും പുറത്തു വന്നിട്ടും പട്ടികജാതി വകുപ്പ് മന്ത്രിയോ,ജില്ലാകളക്ട്ടറോ ഇതുവരെ കോളനി സന്ദര്‍ശിച്ചിട്ടില്ല.21ന് കളക്റ്ററുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തു പ്രദേശവാസികളുടെ കണ്ണില്‍ പൊടിയിടുന്നതിനു വേണ്ടിയാണെന്ന സംഘടന ആരോപിച്ചു.
അദാലത്തിനു പകരം കോളനിയില്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ അടിയന്തിരമായി സര്‍വ്വേ നടത്തി അര്‍ഹതപ്പെട്ടവര്‍ക്ക് സ്ഥലവും, വീടും, കക്കൂസും, കുടിവെള്ളവും നല്‍കാനുള്ള സംവിധാനം ഉണ്ടാക്കമെന്ന് അവര്‍ ആവശ്യപ്പെട്ടു. അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുവരെ നിലവിലെ സമരം തുടരും.പട്ടികജാതി ജനവിഭാഗത്തിന് കുടുംബത്തിന് ഒരു ഏക്കര്‍ കൃഷിയോഗ്യമായ ഭൂമി നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ദലിത് സംരക്ഷണ സംഘം ഭാരവാഹികളായി സി.ശിവ (പ്രസിഡന്റ്),രാജന്, കണ്ണന് (വൈസ് പ്രസിഡന്റ്), സെന്തില്‍കുമാര്‍ (സെക്രട്ടറി),മണികണ്ഠന് (ജോയിന്‍ സെക്രട്ടറി), വിജയന്.കെ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. ശിവരാജ്.എസ്, ധര്‍മരാജ്, കണ്ണപ്പന്, ചിത്ര, മാസിലാമണി, വീരന്, വിജയന്, സുകേന്ദ്രന്‍, മഹേന്ദ്രന്, ശരത്കുമാര്, മാരിയപ്പന് നീലിപ്പാറ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: