മുംബൈ: ഇന്‍ഫോസിസ് സിഇഓ വിശാല്‍ സിക്കയ്ക്ക് കഴിഞ്ഞ കൊല്ലം വേതനമായി 49 കോടി രൂപ ലഭിച്ചെന്ന് റിപ്പോര്‍ട്ട്. മറ്റ് കമ്പനികളിലെ സമാന തസ്തികയിലുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ കനത്ത വേതനമാണിത്.
2014 ആഗസ്ത് ഒന്നിനാണ് ഇന്‍ഫോസിസിന്റെ എംഡി, സിഇഓ തസ്തികയിലേക്ക് ഇദ്ദേഹം നിയമിക്കപ്പെട്ടത്. അക്കൊല്ലം അദ്ദേഹത്തിന് 4.56 കോടി രൂപ വേതനമായി ലഭിച്ചു. 2015-16 പൂര്‍ണ സാമ്പത്തിക വര്‍ഷം ഇത് 48.73 കോടിയായി ഉയര്‍ന്നു. ബോണസും ഇന്‍സെന്റീവുകളും അടക്കമുള്ള പ്രതിഫലമാണിത്.
ഈ കാലയളവില്‍ കമ്പനിക്ക് യഥാക്രമം 11, 17 ശതമാനം ലാഭ വര്‍ദ്ധനയുണ്ടായെന്നും കണക്കുകള്‍ കാണിക്കുന്നു. ടിസിഎസിന്റെ മുന്‍ എംഡിയും സിഇഓയുമായിരുന്ന എന്‍. ചന്ദ്രശേഖരന് ഈ കാലയളവില്‍ ലഭിച്ചത് 25.6 കോടി രൂപയാണ്.
അടുത്തിടെ ഇന്‍ഫോസിസില്‍ ഉയര്‍ന്ന വിവാദക്കൊടുങ്കാറ്റിന്റെ കാരണവും സിക്കയുടെ ഉയര്‍ന്ന ശമ്പളമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: