കൊടുങ്ങല്ലൂര്‍:ഇടത് സംഘടനാ നേതാവ് വാഹനാപകടത്തില്‍ മരിച്ചു.ശ്രീനാരായണപുരം തോപ്പില്‍ ശ്രീനിവാസന്റെ ഭാര്യ പുഷ്പ(59)യാണ് മരിച്ചത് .ജനനാധിപത്യ മഹിള അസോസിയേഷന് ജില്ലാട്രഷററും സിപിഎം കൊടുങ്ങല്ലൂര്‍ ഏരിയാകമ്മിറ്റി അംഗവുമാണ്.ശ്രീനാരായണപുരം കെഎസ്ഇബി ഓഫീസിനു സമീപം റോഡരികിലൂടെ നടന്നുപോകുമ്പോള്‍ കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ പുഷ്പയുടെ ദേഹത്തുകൂടെ മറ്റൊരുകാര്‍ കയറിഇറങ്ങുകയായിരുന്നു. പരിക്കേറ്റ ഇവരെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു.മകള്‍: ഹേനമിത്ര. മരുമകന് ദിപിന്രാജ്. സഹോദരങ്ങള്‍: വിശ്വനാഥന്, ഗോവര്ദ്ധനന്, സ്കന്ദന്, ലജ്ജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: