ലണ്ടന്‍: ബ്രിട്ടീഷ് അക്കാഡമി ഫിലിം ആന്‍ഡ് ടെലിവിഷന്‍ അവാര്‍ഡ് (ബാഫ്റ്റ) പ്രഖ്യാപിച്ചു. ഡേമിയന്‍ ഷസെല്‍ ഒരുക്കിയ ‘ലാ ലാ ലാന്‍ഡ്’ ആണ് മികച്ച ചിത്രം. ഇതേ ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണിനെ മികച്ച നടിയായും തെരഞ്ഞെടുത്തു.
മാഞ്ചെസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസി അഫ്ളെക്കാണു മികച്ച നടനുള്ള പുരസ്കാരം നേടിയത്.
അഞ്ചു പുരസ്കാരങ്ങളാണ് ‘ലാ ലാ ലാന്‍ഡ്’ നേടിയത്. മികച്ച സഹനടനുള്ള പുരസ്കാരം ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നടന് ദേവ് പട്ടേലും നേടി. ലയണ്‍ എന്ന സിനിമയയിലെ അഭിനയത്തിനാണ് ദേവ് പട്ടേലിനു പുരസ്കാരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: