കൊല്‍ക്കത്ത: ഐടിസി ലിമിറ്റഡ് ആതുരസേവനരംഗത്തേക്കും കടക്കുന്നു. ഇതിനായി ഓഹരി ഉടമകളുടെ അനുമതി കമ്പനി തേടിയിട്ടുണ്ട്. ലോകോത്തര നിലവാരമുളള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ നീക്കം. ആതിഥ്യ, വിനോദസഞ്ചാരമേഖലകളിലെ പരിചയം കമ്പനിയ്ക്ക് പുതിയ ഉദ്യമത്തിന് ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്തെ ആതുര വിനോദസഞ്ചാരത്തിനും പുതിയ നീക്കം സഹായികമാകും. ആരോഗ്യ കേന്ദ്രങ്ങള്‍, മൊബൈല്‍ ആരോഗ്യകേന്ദ്രങ്ങള്‍, നഴ്സിംഗ് ഹോമുകള്‍, രോഗനിര്‍ണയ കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍ എന്നിവ തുടങ്ങാനാണ് ഉദ്ദേശ്യം. ഇതിന് പുറമെ ഡയറ്റിക് കൗണ്‍സിലിങ്ങ് സെന്ററുകള്‍, മെഡിക്കല്‍ കോളേജുകള്‍, നഴ്സിങ് കോളേജുകള്‍, മെഡിക്കല്‍ ഗവേഷണ കേന്ദ്രങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, നൈപുണ്യ വികസന കേന്ദ്രങ്ങള്‍ എന്നിവ തുടങ്ങാനും പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: