ലോകത്തെ ഭൗതികമെന്നാണ് വിശേഷിപ്പിക്കുന്നതെങ്കില് നിങ്ങള്‍ നിങ്ങളെ തന്നെ കുറ്റപ്പെടുത്തുകയാണ്. നിങ്ങള്‍ ഒത്തുപോകുന്ന പശ്ചാത്യസംസ്ക്കാരത്തെ അപവാദം പറയുകയാണ്. നിങ്ങളുടെ ചിന്തകള്‍ക്കും നിങ്ങളെതിരാണ്. ശരിക്കും അത് തന്നെയാണ് ശരി.
ഒരാളോട് സ്നേഹം പ്രകടിപ്പിക്കണമെങ്കില്‍, അത് അവരെ അറിയിക്കണമെങ്കില്‍, അതിന് പ്രത്യേക ദിനം വേണമെന്നുണ്ടോ. അങ്ങനെയെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളോട് സ്നേഹം പങ്കുവയ്ക്കുന്നതിനും പ്രത്യേക ദിവസം വേണമെന്നാണോ. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഒരു പ്രത്യേക ദിവസം ഒരാള്‍ക്ക് നല്‍കുക. ബാക്കി ദിവസങ്ങളില്‍ അയാളോട് അത്രയും സ്നേഹം കാണിക്കാതിരിക്കുക. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നിങ്ങളെ തന്നെ ഭൗതികമായ ചട്ടകൂടില്‍ ബന്ധിച്ചിരിക്കുമ്പോള്‍ എന്തിനാണ് ലോകത്തെ ഭൗതികമെന്ന് വിളിക്കുന്നത്. ഇത്തരം ദിനങ്ങള്‍ അതിന്റെ പ്രധാന്യം എല്ലാ എപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
വാലന്റൈന്‍ ദിനം എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ്? ഈ ചോദ്യം നിങ്ങള്‍ നിങ്ങളോട് തന്നെ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ? അതല്ലെങ്കില്‍ കൈയില്‍ ചുവന്ന റോസാപൂവുമായി നിങ്ങളുടെ മുന്നിലേയ്ക്ക് എത്തുന്ന ആണ്‍കുട്ടിയോട് നിങ്ങള്‍ ആ ചോദ്യം ചോദിച്ചിട്ടുണ്ടോ? വാലന്റൈന്‍സ് ദിനത്തിന്റെ ചരിത്ര പ്രാധാന്യം നിങ്ങളില്‍ പുഞ്ചിരി ഉളവാക്കുന്നുണ്ടോ? എന്നാല്‍ കേട്ടോളൂ, യൂറോപ്യന്‍ ചരിത്രമനുസരിച്ച് ‘വാലന്റൈന്‍’ ഒരു പ്രായമായ പാതിരിയായിരുന്നു. അയാള്‍ ഒരു പെണ്‍കുട്ടിയില്‍ കാമവിവശനായി. എന്നാല്‍ അയാളുടെ ഔദ്യോഗികമായ ജോലി അവളെ വിവാഹം കഴിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിച്ചു.
റോമന്‍ സംസ്ക്കാരമനുസരിച്ച് ഫെബ്രുവരി 13 മുതല്‍ 15 വരെ പുനരുല്പത്തി ആഘോഷങ്ങളാണ് ഇവിടെ നടക്കുന്നത്. ലുപര്‍കാലിയ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പില്ക്കാലത്ത് ഈ സംസ്ക്കാരം നശിപ്പിക്കപ്പെട്ടു. പോപ്പ് ഗലാസിസാണ് ഈ ആഘോഷത്തെ വാലന്റൈന്‍ ദിനവുമായി ബന്ധപ്പെടുത്തുന്നത്. എന്നാല്‍ പതിനാലാം നൂറ്റാണ്ട് വരെ വാലന്റൈന്‍ ദിനവും പ്രണയവുമായി യാതൊരു വിധത്തിലുള്ള ബന്ധവും രൂപപ്പെട്ടിട്ടില്ല.
എഡി മൂന്നാം നൂറ്റാണ്ടില്‍ ക്ലൗഡിയസ് റോമിന്റെ രാജാവായപ്പോള്‍ അദ്ദേഹത്തിന് രാജ്യത്തെ സൈന്യത്തെ ശക്തിപ്പെടുത്തണമെന്നും അതിനായി യുവാക്കളെ കൊണ്ട് വരണമെന്നും തോന്നി. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാക്കളോട് നിര്‍ബന്ധിതമായി സൈന്യത്തിലേയ്ക്ക് ചേരണമെന്ന് ക്ലൗഡിയസ് നിര്‍ദ്ദേശിച്ചു. യുവാക്കള്‍ വിവാഹം ചെയ്യുകയാണെങ്കില്‍ ഇവരെല്ലാം വീട്ടുകാര്യങ്ങളില്‍ മുഴുകി ജീവിക്കുമെന്ന് കരുതിയതിനാല്‍ ക്ലൗഡിയസ് യുവാക്കള്‍ വിവാഹം ചെയ്യരുതെന്ന നിര്‍ദ്ദേശവും പുറപ്പെടുവിച്ചു. രാജ്യത്തെ ജനങ്ങളില്‍ ഇത് വലിയ എതിര്‍പ്പിന് ഇടയാക്കി. ഉത്തരവിനെതിരെ രംഗത്ത് വന്നത് ഒരു പാതിരിയായിരുന്നു, വാലന്റൈന്‍. യുവാക്കളെ വാലന്റൈന്‍ രാജാവിനെതിരെ അണിനിരക്കുന്നതിനായി പ്രേരിപ്പിച്ചു. അവസാനം വാലന്റൈന്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. കൂടാതെ വാലന്റൈനെ തൂക്കി കൊല്ലാനും വിധിച്ചു. ജയിലില്‍ കഴിയുന്ന കാലയളവില്‍ വാലന്റൈന്‍ ജയിലറുടെ ഇളയ മകളില്‍ കാമം തോന്നി. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അതിനെ എതിര്‍ത്തു. അത്തരമൊരു പാതിരിയുടെ ഓര്‍മ്മയ്ക്കാണ് വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നത്. വാലന്റൈന്‍ പെണ്‍കുട്ടിയോട് തോന്നിയത് പ്രണയമല്ല, മറിച്ച് കാമമായിരുന്നെന്ന് ഓര്‍ക്കണം.
ചരിത്രമനുസരിച്ച് പറയുകയാണെങ്കില്‍ വാലന്റൈന്‍ ദിനത്തെ മഹത്വവല്ക്കരിക്കാന് പോന്ന ഒരു പ്രാധാന്യവുമില്ല. സ്ത്രീയെ മഹുമാനിക്കാതിരിക്കുക, അവളുടെ ശരീരഘടനയില്‍ ആഗ്രഹം തോന്നുക. അതിനെ എങ്ങനെ പ്രണയമെന്ന് പറയാന്‍ കഴിയും. ശരിക്കും വാലന്റൈന്‍ ദിനം നിങ്ങള്‍ ആഘോഷിക്കുകയാണെങ്കില്‍, നിങ്ങളുടെ സംസ്ക്കാരത്തില്‍ നിങ്ങള്‍ തന്നെ ലജ്ജിക്കണം. 1969ല്‍ റോമന്‍ കത്തോലിക്ക് തയ്യാറാക്കിയ കലണ്ടറില്‍ വാലന്റൈന്‍സ് ദിനം ഒഴിവാക്കിയിരുന്നു. അതിന്റെ കാരണം അവര്‍ അതിന്റെ ചരിത്രം മനസ്സിലാക്കിയത് കൊണ്ടാണ്.
വാലന്റൈന്‍ പോലെ മാതൃ ദിനം (Mother’s Day) , പിതൃ ദിനം (Father’s Day) ഇവയെല്ലാം പശ്ചാത്യ സംസ്ക്കാരത്തില്‍ നിന്ന് ഉടലെടുത്തതാണ്. ഒന്നു ചിന്തിച്ചു നോക്കൂ, മാതൃ ദിനവും പിതൃദിനവുമെല്ലാം ആഘോഷിക്കുന്ന നിങ്ങള്‍ തന്നെയല്ലെ അവരെ വൃദ്ധസദനത്തില്‍ എത്തിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: