കാസര്‍കോട്: പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള എന്‍ജിഒ സംഘ് 23ന് നിയമസഭ മാര്‍ച്ച് നടത്തും. യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്ഷന് പദ്ധതി പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി സര്‍വ്വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്ന സാഹചര്യത്തിലും ഭരണാനുകൂല സംഘടന മൗനം പാലിക്കുകയാണ്. 2013ന് ശേഷം ഏകദേശം ഒരുലക്ഷത്തോളം പേര് പങ്കാളിത്ത പെന്‍ഷന്റെ ഭാഗമായിട്ടുണ്ട്. പങ്കാളിത്ത പെന്ഷന് പൂര്‍ണ്ണ പരാജയമായ സ്ഥിതിക്ക് ഇടതുസര്‍ക്കാര്‍ വാക്കുപാലിക്കുക, പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ശക്തമായ പ്രക്ഷോഭത്തിന് രൂപംനല്കിയത്. മാര്‍ച്ചിന്റെ ഭാഗമായി ജില്ലയില്‍ 11 മുതല്‍ 17 വരെ ഓഫീസ് തല ക്യാമ്പയിനിങ്ങും 19, 20 തീയ്യതികളില്‍ വാഹന പ്രചരണ ജാഥകളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ പീതാംബരന്, രഞ്ജിത്ത്.കെ, എം.ഗംഗാധര, സി.വിജയന്, എം.ബാബു എന്നിവര്‍ പ്രസംഗിച്ചു. കരുണാകര നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: