കാസര്‍കോട്: കാസര്‍കോട് മംഗലാപുരം റൂട്ടില്‍ കെ.എസ്.ആര്.ടി.സി ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ടിക്കറ്റില്ലാതെ യാത്ര ചെയ്ത് വേറിട്ട പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ദേശീയപാത 66 ല്‍ തലപ്പാടിയില്‍ ടോള്‍പിരിവ് എര്‍പ്പെടുത്തിയതിനെ തുടര്‍ന്നണ് ബസ്ചാര്ജ്ജില് മൂന്ന് രൂപയുടെ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നതെന്നാണ് കെ.എസ്.ആര്‍ടിസി അധികൃതര്‍ പറയുന്നത്. ഇന്നലെ രാവിലെ 10 മണിയോടെ കാസര്‍കോട് കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നും ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ മംഗളൂരുവിലേക്കുള്ള ബസ്സില്‍ കയറുകയായിരുന്നു.
അമ്പതോളം ബിജെപി പ്രവര്‍ത്തകരാണ് ബസ്സില്‍ യാത്ര പുറപ്പെട്ടത്. മംഗളൂരുവിലേക്കുള്ള ടിക്കറ്റ് ചാര്‍ജായ 50 രൂപാ വീതം പ്രവര്‍ത്തകര്‍ കണ്ടക്ടര്‍ക്ക് നല്കാന് ശ്രമിച്ചെങ്കിലും 53 രൂപ വേണമെന്ന് കണ്ടക്ടര്‍ വ്യക്തമാക്കി. ഇതോടെ പ്രവര്‍ത്തകര്‍ ടിക്കറ്റെടുക്കാതെ യാത്ര തുടര്‍ന്നു. കോടികളും ഷാളുകളുമായി ബിജെപി പ്രവര്‍ത്തകരെ ബസ്സില്‍ കണ്ടപ്പോള്‍ യാത്രക്കാര്‍ ആദ്യമൊന്ന് അമ്പരന്നു. പ്രതിഷേധമാണെന്ന് തിരിച്ചറിഞ്ഞതോടെ ചിലര്‍ ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ കടുത്ത ഭാഷയില്‍ വമര്‍ശനം നടത്താനും മറന്നില്ല. ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബസ് കുമ്പളയിലെത്തിയപ്പോള്‍ പോലീസെത്തി സമരക്കാരെ സ്റ്റേഷനിലേക്ക് മാറ്റിയതോടെ അവിടെയും പ്രതിഷേധം തുടര്‍ന്നു. കെ.എസ്.ആര്.ടി.സി അധികൃതരെത്തുകയും ചാര്‍ജ്ജ് കുറയ്ക്കുന്ന കാര്യ പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതോടെയാണ് പ്രതി,#േധം അവസാനിപ്പിച്ചത്. കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ക്ക് പുറമെ കാസര്‍കോട്ടു നിന്നുള്ള കേരളത്തിന്റെ കെ.എസ്.ആര്.ടി.സി ബസ്സുകളിലും നിരക്ക് വര്‍ദ്ധനവ് ഏര്‍പെടുത്തിയിരുന്നു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്.സുനില്‍, ബിജെപി ജില്ലാ വെസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്, സെക്രട്ടറി കെ.പി.വത്സരാജ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.ബാബുരാജ്, ഹരീഷ് നാരമ്പാടി, എ.കെ.കയ്യാര്‍, അനിത ആര് നായക് തുടങ്ങിയവര്‍ പ്രതിഷേധ യാത്രയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: