രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ പെരുമ്പള്ളി, കുടുംബൂര്‍ എന്നിവങ്ങളില്‍ നിന്നും കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് പെരുമ്പള്ളിയില്‍ സ്വീകരണം നല്കി. കോണ്‍ഗ്രസ് കള്ളാര്‍ പഞ്ചായത്തംഗമായിരുന്ന കെ.ഭാസ്കരനെ ഷാളണിയിച്ചു സ്വീകരിച്ചു കൊണ്ട് ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. അജേഷ് പെരുമ്പള്ളി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.മധു, ജില്ലാ കമ്മറ്റി അംഗം എ.കെ.മാധവന്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.വി.മാത്യു, യമുന അജയന്, സി.ബാലകൃഷ്ണന് നായര്‍, എച്ച്.ഗോപി, രാജഗോപാലന്‍, നാരായണന് പന്നിത്തോളം, വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: