ഉദുമ: തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രം ആറാട്ടുത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ എട്ടിന് കീഴൂര്‍ ചന്ദ്രഗിരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത്, 10ന് വാദ്യസംഗീതം, 11നും 12നും മധ്യേ കൊടിയേറ്റം, ഉച്ചയ്ക്ക് അന്നദാനം. നാളെ രാവിലെ 10ന് ഭജന, ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, വൈകിട്ട് 5.30ന് തായമ്പക, ദീപാരാധന തുടങ്ങിവയും വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഭജന, ഉച്ചയ്ക്ക് ഉച്ചപൂജ, വൈകിട്ട് തായമ്പക, രാത്രി ഭജന, ശ്രീഭൂതബലി എന്നിവ നടക്കും. ഞായറാഴ്ച അഷ്ടമിരോഹിണി ഉത്സവം. 20 ന് രാവിലെ 10ന് നാഗപൂജ, ഉച്ചയ്ക്ക് അന്നദാനം, രാത്രി ഏഴിന് കോല്‍ക്കളി. 21ന് ആറാട്ടുത്സവം നടക്കും. 22ന് വൈകീട്ട് 4.30ന് ചന്ദ്രഗിരി ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്. 23ന് ഉച്ചയ്ക്ക് മൂവാളംകുഴി ചാമുണ്ഡി തെയ്യം. 24ന് ശിവരാത്രി. ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ പാലക്കുന്ന് ഭഗവതിക്ഷേത്ര പരിസരത്തുനിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: