കാസര്‍കോട്: മലയര മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാട്ടാന ക്കൂട്ടങ്ങള്‍ വ്യാപകമായ തോതില്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു. നിരവധി കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗമാണ് ഇതുമൂലം നഷ്ടമായിരിക്കുന്നത്. കാര്‍ഷിക വിളകള്‍ക്ക് നാശം സംഭവിച്ചിരിക്കുന്ന കര്‍ഷകര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവന് പോലും ഭീഷണിയായി മാറിയിരിക്കുകയാണ് കാട്ടാനകള്‍.
കാനത്തൂര്‍, നെയ്യംകയം, പയശ്ശിനി പുഴയുടെ തീരങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായ തോതില്‍ കാട്ടാനക്കൂട്ടങ്ങള്‍ പകല്‍ സമയങ്ങളില്‍ പോലും മനുഷ്യ ജീവന് ഭീഷണി ഉയര്‍ത്തി കൊണ്ട് സഞ്ചരിക്കുന്നുണ്ട്. കവുങ്ങ്, വാഴ, പച്ചക്കറി വന്യമൂഗങ്ങളുടെ അക്രമണം നടയാനായി സ്ഥാപിച്ചിരിക്കുന്ന സോളാര്‍വേലികള്‍ തുടങ്ങിയവ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സോളാര്‍ വേലികള്‍ യഥാസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ നശോന്മുഖമായി കൊണ്ടിരിക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. വന്യമൃഗങ്ങള്‍ നശിപ്പിച്ച കൃഷിയിടങ്ങള്‍ കര്‍ഷകമോര്‍ച്ച ജില്ലാ ജനരല് സെക്രട്ടറി കൊടോത്ത് അനില്‍കുമാര്‍, സെക്രട്ടറി എന്‍.കെ.പ്രഭാകരന്, ഉദുമ മണ്ഡലം പ്രസിഡണ്ട് ബാലകൃഷ്ണന് എടപ്പനി, രാധാകൃഷ്ണ കെദില്ലായ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: