കാഞ്ഞങ്ങാട്: ചീമേനിയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് കമലാക്ഷന്റെ മരണത്തിനു ഉത്തരവാദികളായ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
രണ്ടു വര്‍ഷം മുമ്പ് ഐ.എ.വൈ പദ്ധതി പ്രകാരം വീട് ലഭിക്കാനുള്ള ഗുണഭോക്തൃ ലിസ്റ്റില്‍ ഈ കുടുംബം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കമലാക്ഷനെ അറിയിക്കുന്നത് പഞ്ചായത്തു അധികൃതരാണ്. ഈ ഉറപ്പിന്മേലാണ് നിലവില്‍ താമസിച്ചു കൊണ്ടിരുന്ന ചെറിയ വീട് പൊളിച്ചുമാറ്റി പുതിയ വീടിനായി അദ്ദേഹം കടം വാങ്ങിയും മറ്റും തറ ഒരുക്കിയത്.
പിന്നീട് പേര് ലിസ്റ്റില്‍നിന്നും നീക്കം ചെയ്തു. ശാരീരിക വെല്ലുവിളി അനുഭവിക്കുന്ന ഇദ്ദേഹത്തെ മാനസികമായും ശാരീരികമായും തളര്‍ത്തി, വിദ്യാര്‍ത്ഥിനികള്‍ ആയ 2 പെണ്‍കുട്ടികള്‍ അടങ്ങുന്ന ഈ കുടുംബത്തെ അനാഥമാക്കിയ പഞ്ചായത്ത് അധികൃതര്‍ തന്നെയാണ് ഉത്തരവാദികള്‍.എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടുള്ള ഉദ്യോഗസ്ഥരുടെ അവഗണകള്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മേലധികാരികളോട് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: