കുമ്പള: ഷേഡിക്കാവില്‍ ജനവാസ കേന്ദ്രത്തിന് സമീപത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുമ്പള പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി. വീടിന് സമീപത്തായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടവര്‍ നിര്‍മ്മിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. നാരായണഭട്ട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം രമേഷ് ഭട്ട് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ശങ്കരആള്‍വ, സുബൈര്‍, രവി പൂജാരി, സുകേഷ് ഭണ്ഡാരി, സുജിത്ത്, എന്നിവര്‍ സംസാരിച്ചു.സതീഷ് കഞ്ചിക്കട്ട സ്വാഗതവും ബിനു ശേഡിക്കാവു നന്ദിയും പറഞ്ഞു. മാര്‍ച്ചിന് മാധവ, കോട്ടി, മുനീര്‍, തോമസ്, പ്രസാന്ത്, പുരുഷോത്തമ ഭട്ട്, രാജേഷ്, ചെന്നയ്യ, ഭാരതി, സൗമ്യ, ശ്രീജ, വിജയലക്ഷമി, മാലതി, രേഖ, തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: