നീലേശ്വരം: തളിയില്‍ നീലകണ്ഠേശ്വര ക്ഷേത്രം ഉത്സവം ഇന്ന് തുടങ്ങും. ചടങ്ങുകള്‍ക്കു തന്ത്രി തരണനല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും. ഇന്ന് രാവിലെ 10ന് ദ്രവ്യകലശം. വൈകുന്നേരം 6 ന് കൊടിയേറ്റം. രാത്രി 8ന് ഭജന. നാളെ വൈകിട്ടു 7 ന് ഓട്ടന്തുള്ളല്. തുടര്‍ന്നു ക്ഷേത്രമാതൃസമിതി തിരുവാതിര, സ്കൂള്‍ കലോല്‍സവ പ്രതിഭകളുടെ കലാപരിപാടികള്‍.18ന് തിരുവഷ്ടമി നാളില്‍ വൈകിട്ടു 4.30 ന് അരയി ചേരിക്കല്ല് നിവാസികളുടെ തിരുമുല്ക്കാഴ്ച. 7ന് നൃത്തനൃത്യങ്ങള്‍.21ന് വൈകിട്ടു 4ന് നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്തു ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കാഴ്ചവരവ്. 6ന് ആധ്യാത്മിക പ്രഭാഷണം. രാത്രി 8.30 ന് പള്ളിവേട്ട, വെടിക്കെട്ട്. 22ന് രാവിലെ 6ന് ആറാട്ട്. ഉത്സവ ദിവസങ്ങളില്‍ കേളി, തായമ്പക, പഞ്ചവാദ്യം, മേളം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: