പള്ളിക്കര: നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന സാംസ്ക്കാരിക കേന്ദ്രത്തിന് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. പൂച്ചക്കാട് തൊട്ടി കിഴക്കേക്കരയിലെ ദീന്‍ദയാല്‍ സാംസ്ക്കാരിക കേന്ദ്രത്തിനാണ് ഇരുട്ടിന്റെ മറവില്‍ കരി ഓയില്‍ ഒഴിച്ചത്.
കഴിഞ്ഞ രാത്രി 11.30 മണിവരെ പെയി്ന്റിംഗ് ഉള്‍പ്പെടെയുള്ള അനുബന്ധ പ്രവര്‍ത്തികളും കഴിഞ്ഞ് യുവമോര്‍ച്ച ബിജെപി പ്രവര്‍ത്തകര്‍ പോയതിന് ശേഷമാണ് സംഭവം. തൊട്ടടുത്ത് സ്ഥാപിച്ച ബിജെപിയുടെ കൊടിമരം പിഴുതെടുത്ത് പതാകയും നശിപ്പിച്ചു. സാംസ്കാരിക കേന്ദ്രത്തിന് സമീപം സ്ഥാപിച്ച ഫഌക്സ് ബോര്‍ഡ് 200 മീറ്ററിനപ്പുറത്ത് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. അടുത്ത മാസം ഉദ്ഘാടനം നത്താനിരിക്കെയാണ് ഈ സംഭവം. ദീന്‍ദയാല്‍ സാംസ്ക്കാരിക കേന്ദ്രം പ്രസിഡന്റ് ജയകിഷന്‍ പൂച്ചക്കാട് ബേക്കല്‍ പോലീസില്‍ നല്കിയ പാരാതിയില്‍ കേസെടുത്തു.
സംഭവമറിഞ്ഞ് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത്, വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, ജില്ല മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, ബിജെപി പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സി.സുരേഷ്, യുവമോര്‍ച്ച ഉദുമ മണ്ഡലം പ്രസിഡന്റ് പ്രദീപ്.എം.കൂട്ടക്കനി, പഞ്ചായത്ത് പ്രസിഡന്റ് മഞ്ചുനാഥ കോട്ടക്കുന്ന് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കഴിഞ്ഞ ആറ് മാസത്തിലധികമായി കൂട്ടക്കനിയിലും തൊട്ടി കിഴക്കേക്കരയിലും സമാധാന അന്തരീക്ഷം നിലനില്‍ക്കുകയാണ്. സിപിഎം, ഡിവൈഎഫ്ഐ വ്യാപകമായി നിരന്തരമായി അസൂത്രിമായി നടത്തുന്ന അക്രമത്തിന്റെ ഭാഗമായാണ് സാംസ്ക്കാരിക കേന്ദ്രം വികൃതമാക്കിയതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ബിജെപി പള്ളിക്കര പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: