കാസര്‍കോട്: സ്കൂള്‍ പ്രവേശന സമയത്ത് രക്ഷിതാക്കളില്‍ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തിയതായി പരാതി. കുണ്ടംകുഴി ജി.എച്ച്.എസ്.എസില്‍ കുട്ടികളില്‍ നിന്ന് 5000 മുതല്‍ 10000രൂപവരെ പിരിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഇംഗ്ലീഷ് മീഡിയത്തിന്റെ മറവിലാണ് ഇത്തരത്തില്‍ പണപ്പിരിവ് നടത്തിയിരിക്കുന്നത്. രണ്ട് കുട്ടികളെ ചേര്‍ത്ത് രക്ഷിതാക്കളില്‍ നിന്ന് പത്തായിരം രൂപ വരെയാണ് സ്കൂള്‍ വികസന നിധിയെന്ന പേരില്‍ വാങ്ങിയിരിക്കുന്നത്. ഈ സ്കൂളില്‍ വെല്‍ഫയര്‍ കമ്മറ്റി, വികസന നിധി, പി.ടി.എ എന്നിങ്ങനെ വ്യത്യസ്ഥ രീതികളിലുള്ള രശിത് ബൂക്കുകള്‍ ഉപയോഗിച്ചാണ് പണപ്പിരിവ് നടത്തിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
കുണ്ടംകുഴി ജി.എച്ച്.എസ്.എസ് ഇംഗ്ലീഷ് മീഡിയത്തില്‍ കൃഷ്ണ ഭട്ട് എന്നയാല്‍ ഒരു കുട്ടിയെ നാലാം ക്ലാസ്സിലും, മറ്റൊരു കുട്ടിയെ ഒന്നാം ക്ലാസ്സിലും ചേര്‍ത്തിരുന്നു. കൃ,അണഭട്ടിന്റെയും ഭാര്യയുടെയും പേരിലായി അയ്യായിരം വീതം രശിത് മുറിച്ചു കൊടുക്കുകയായിരുന്നു.
ഇതേ സ്കൂളില്‍ എല്‍കെജി, യുകെജി ക്ലാസ്സുകളില്‍ പഠിച്ച കുട്ടികള്‍ക്ക് സ്കൂള്‍ അധികൃതര്‍ തന്നെ പരീക്ഷ നടത്തി തൊല്പ്പിച്ചതായി ആരോപണമുണ്ട്. ഉന്നത തല ഇടപെടലുകളുടെ ഭാഗമായി പണം വാങ്ങി തോല്‍പ്പിച്ച കുട്ടികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതായി രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഇത് സംബനിധിച്ച് കൃഷ്ണ ഭട്ട് ഡി.ഇ.ഒയ്ക്കും, ഡി.ഡിക്കും പരാതി നല്‍കിയിട്ടുണ്ട്. കണക്കില്‍പ്പെടാതെ വിവിധ പേരുകളിലായി ലക്ഷക്കണക്കിന് രൂപയാണ് സ്കൂള്‍ വര്‍ഷത്തില്‍ പിരിവ് നടത്തുന്നതെനന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: