ന്യൂദല്‍ഹി: പാന്‍(പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് ലഭിക്കാന്‍ ഇനി മിനുറ്റുകള്‍ മാത്രം മതിയാകും. വരുമാന നികുതിയടക്കാന്‍ സ്മാര്‍ട്ട് ഫോണുകള്‍ വഴിയും സാധ്യമാകും. നികുതി മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് കേന്ദ്രപ്രത്യക്ഷ നികുതി ബോര്‍ഡ് തയ്യാറെടുക്കുന്നത്.
അപേക്ഷിച്ചയുടന്‍ പാന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി ആധാറുമായി ബന്ധപ്പെടുത്തി ഇ-കെവൈസി സംവിധാനം തയ്യാറാക്കും. വിരലടയാളം അടക്കമുള്ള ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനങ്ങള്‍ ഇതിനുപയോഗിക്കും. ഇ-കെവൈസി വഴി സിംകാര്‍ഡ് നല്കാമെങ്കില് അതേ സംവിധാനത്തില്‍ പാന്‍ കാര്‍ഡും നല്‍കാനാവുമെന്നാണ് നികുതി വകുപ്പിന്റെ നിലപാട്.
നിലവില്‍ ഒരുമാസത്തോളം സമയം പാന്‍ കാര്‍ഡുകള്‍ക്ക് വേണ്ടിവരുന്നുണ്ട്. ഇത് അഞ്ചോ ആറോ മിനിറ്റിലേക്ക് ചുരുക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
നികുതി ഓണ്‍ലൈനായി അടയ്ക്കുന്നതിന് പ്രത്യേക ആപ്ലിക്കേഷന്‍ വികസിപ്പിച്ചുവരികയാണ്. ഇതുവരുന്നതോടെ സ്മാര്‍ട്ട് ഫോണുകള്‍ വഴി നികുതിയടയ്ക്കാനും സാധിക്കും. യുവാക്കളായ നികുതിദായകരെ ആകര്‍ഷിക്കാനാണ് പുതിയ സംവിധാനങ്ങളൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: