കൊച്ചി: പരിസ്ഥിതി സൗഹൃദ പ്രിന്റിംഗ് സാധ്യമാക്കുന്ന എച്ച്പിയുടെ ലാറ്റക്സ് സീരീസ് കൊമേഴ്സ്യല്‍ പ്രിന്ററുകള്‍ കേരളത്തിലെ 150-ല്‍ അധികം പ്രിന്റിംഗ് സേവനദാതാക്കളും ബ്രാന്‍ഡുകളും സ്വന്തമാക്കി.
‘ഇന്നവേഷന്‍ വിന്‍സ് ഇവന്റ്സ്’ എന്ന പേരില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഉയര്‍ന്ന പരിസ്ഥിതി നിലവാരം പുലര്‍ത്തുന്ന ലാറ്റക്സ് 560, 570 കൊമേഴ്സ്യല്‍ പ്രിന്ററുകള്‍ അവതരിപ്പിച്ചത്. ഫ്ളക്സുകള്‍ക്ക് കേരളത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനം ഫലപ്രദമായി നേരിടുന്നതിന് എച്ച്പി നടത്തിയ റോഡ്ഷോ പ്രമുഖ ബ്രാന്‍ഡുകളും ഏജന്‍സികളും മാധ്യമപങ്കാളികളും പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് അറിവ് നേടാന്‍ സഹായകമായിരുന്നു.
എച്ച്പി ലാറ്റക്സ് പ്രിന്റിംഗ് സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തി പിവിസി, വിനൈല്‍, പെറ്റ് ഫിലിമുകള്‍, പേപ്പര്‍, തുണി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രതലങ്ങളില്‍ ഉയര്‍ന്ന ഗുണമേന്മയിലുള്ള ചിത്രങ്ങള്‍ പ്രിന്റ് ചെയ്യാന്‍ സാധിക്കും. വെള്ളത്തില്‍ ലയിക്കുന്ന എച്ച്പി ലാറ്റക്സ് മഷിയാണ് ഈ പ്രിന്ററുകളില്‍ ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: