കാസര്‍കോട്: കാസര്‍കോട് നഗരസഭ ഭവന നിര്‍മ്മാണ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഗുണഭോക്താവായ ആയിഷ നല്കിയ പരാതി കിട്ടിയിട്ടില്ലെന്ന് ചെയര്‍പേഴ്സണ്‍ ബിഫാത്തി ഇബ്രാഹിം. ആയിഷ നല്കിയ പരാതി കൈപറ്റാതെ ചെയര്‍പേഴ്സണ്‍ അഴിമതിക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ആരോപിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭാ കൗണ്‍സില്‍ യോഗം സ്തംഭിപ്പിച്ചു. തനിക്ക് തന്നുവെന്ന് നഗരസഭയുടെ രേഖകളില്‍ പറയുന്ന തുകയ്ക്കുള്ള ചെക്ക് കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ആയിഷ മുഖ്യമന്ത്രിക്കും, വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. നഗരസഭ പറഞ്ഞത് പ്രകാരം ഭവന നിര്‍മ്മാണം ആരംഭിച്ചിട്ട് പണം ലഭിക്കാത്തത് കാരണം നിലച്ചിരിക്കുകയാണ്.
ബിഫാത്തിമ ഇബ്രാഹിമിന്റെ കൈവശമുണ്ടെന്ന് ഉദ്യോഗസ്ഥന്മാര് ഉള്‍പ്പെടെ വ്യക്തമാക്കിയ ബീഫാത്തിമ ബഷീറിന്റെ പേരിലുള്ള ഡി.ഡി. കൗണ്‍സില്‍ യോഗത്തില്‍ ഹാജരാക്കണം, അഴിമതി നടത്തിയ വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ നൈമുനിസയെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി അംഗങ്ങള്‍ പ്രതിപക്ഷ നേതാവ് പി.രമേശിന്റെ നേതൃത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിച്ചു.
ബിജെപി നടത്തുന്ന സമരത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനാണ് മുസ്ലിം ലീഗ് നേതൃത്വം ശ്രമിക്കുന്നത്. ബിഫാത്തിമയും, ആയിഷയും തങ്ങളുടെ ആളുകളല്ലെ ബിജെപിയെന്തിനാണ് അവര്‍ക്കു വേണ്ടി സമരം നടത്തുന്നതെന്നാണ് ലീഗ് നേതൃത്വം ചോദിക്കുന്നതെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ചെയര്‍പേഴ്സന്റെ മുറിക്ക് മുന്നില്‍ കുത്തിരുന്ന് ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.
ബിജെപി കൗണ്‍സിലര്‍മാരായ സവിത ടീച്ചര്‍, ഉമ, പ്രേമ, ശ്രീലത, ജാനകി, ജയപ്രകാശ്, കെ.ജി.മനോഹരന്, ദുഗ്ഗപ്പ, അരുണ്‍ ഷെട്ടി തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: