രാജപുരം: ബേളൂര്‍ ശ്രീ മഹാശിവക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവവും തെയ്യം കളിയാട്ടവും 19 മുതല്‍ 25 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 19ന് രാവിലെ 8മണി മുതല്‍ കലവറ നിറയ്ക്കല്‍ തുടര്‍ന്ന് വിവിധ പൂജകള്‍. 20ന് രാവിലെ 11 മുതല്‍ കൊടിയേറ്റം, തട്ട് വിളക്ക് സമര്‍പ്പണം, ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 7ന് സര്‍വൈശ്യര്യ വിളക്ക് പൂജ, രാത്രി 9ന് നിര്‍മ്മാല്യം എന്ന നാടകം. 21ന് രാവിലെ 5ന് പള്ളിയുണര്‍ത്തല്‍, 11,30ന് പുല്ലാങ്കുഴല്‍, രാത്രി എട്ട് മുതല്‍ നൃത്ത നൃത്ത്യങ്ങള്‍. 9.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്. 22ന് രാവിലെ 6ന് ഗണപതിഹോമം, വൈകിട്ട് 6.30ന് കേളി, തായമ്പക, ദീപാരാധന, രാത്രി 8ന് തിരുവാതിര, 9ന് ഭക്തിഗാന സാന്ദ്രലയം, 9.30ന് അത്താഴപൂജ, പഞ്ചവാദ്യസേവ തുടര്‍ന്ന് നൃത്തോത്സവം. 23ന് രാവിലെ 5ന് പള്ളിയുണര്‍ത്തല്‍, 6 മുതല്‍ ഗണപതിഹോമം, ത്രികാലപൂജ, ഉഷപൂജ, ശ്രീഭുതബലി എഴുന്നള്ളത്ത്, നവകം, പഞ്ചഗല്യം, കലശാഭിഷേകം, ഉച്ചപൂജ, വൈകിട്ട് 5ന് ശ്രീഭുതബല പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത്, നഗരപ്രദക്ഷിണം, തുടര്‍ന്ന് ദീപാരാധന. 24ന് രാവിലെ 6ന് കണി കാണിക്കല്‍, ഗണപതിഹോമം, നട തുറക്കല്‍, തൈലാഭിഷേകം, വാകാച്ചാര്ത്ത്, അഭിഷേകം, ഉഷപൂജ, യാത്രഹോമം, നഗരത്തില്‍ ആയില്യം, രാവിലെ 11ന് സംഗീത കച്ചേരി, വൈകിട്ട് അഞ്ച് മുതല്‍ ആറാട്ടുബലി ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത്, രാത്രി എട്ടിന് തെയ്യങ്ങളുടെ തുടങ്ങല്‍, തുടര്‍ന്ന് നൃത്തോത്സവം, കൊടിയിറക്കം. രാത്രി 12ന് പൊട്ടന് തെയ്യത്തിന്റെ പുറപ്പാട്, 25ന് പുലര്‍ച്ചെ 3ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, രാവിലെ 10ന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്. ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി 16 മുതല്‍ 22വരെ വൈകിട്ട് 5 മുതല്‍ 6.30 വരെ ഗീതാജ്ഞാന ജ്ഞം നടക്കും ഡോ. കെ.ജി.വൈ ഉദ്ഘാടനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷ കമ്മറ്റി കണ്‍വീനര്‍ പി.അശേഖരന്, ചെയര്മാന് തമ്പാന് നായര്‍, ഭാസ്ക്കരന്‍, കെ.കുമാരന് നായര്‍, പി.കൃഷ്ണന് ഏളാടി, തമ്പാന് കാരക്കാട്ട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: