കാസര്‍കോട്: കെ.എസ്.ആര്‍ടി.സി. കാസര്‍കോട് ഡിപ്പോയിലെ കണ്ടക്ടര്‍ എന്‍.എസ് നിഷാദിനെ അന്യായമായി സ്ഥലം മാറ്റിയത് റദ്ദാക്കണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് വര്‍ക്ക് അറേഞ്ച്മെന്റില്‍ വന്ന എട്ട് ആളുകളുണ്ടായിട്ടും നിഷാദിനെ മാത്രമാണ് തിരിച്ച് സ്ഥലം മാറ്റിയിരിക്കുന്നത്. സോണല്‍ ഓഫീസര്‍ ഇറക്കിയ ഈ സ്ഥലമാറ്റ ഉത്തരവ് തെറ്റാണെന്ന് ഇ.ഡി.അഡ്മിനിട്രേറ്റിവ് വിഭാഗം വ്യക്തമാക്കിയിട്ടും എ.ടി.ഒ റിലീവിംഗ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.
രാഷ്ട്രീയ വൈര്യാഗത്തിന്റെ പേരില്‍ ജീവനക്കാരെ സ്ഥലംമാറ്റി ബുദ്ധിമുട്ടിക്കുന്ന അധികൃതരുടെ നീക്കം കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നിഷാദിനെ തിരിച്ചെടുക്കാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കെഎസ്ടിഎ എംപ്ലോയീസ് സംഘ് (ബിഎംഎസ്) ജില്ലാ സെക്രട്ടറി കെ.വി.ഗിരീഷ്കുമാര്‍ പ്രസ്ഥാവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: