ഉദുമ: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം ആറാട്ടുമഹോത്സവത്തിന് കൊടിയേറി. രാവിലെ കീഴൂര്‍ ചന്ദ്രഗിരി ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്തിന് ശേഷം നടന്ന കൊടിയേററ ചടങ്ങില്‍ നിരവധി ഭക്ത ജനങ്ങളെത്തിയിരുന്നു. 21 ന് ആറാട്ടുമഹോത്സവം സമാപിക്കും.
ഉത്സവത്തിന്റെ മുന്നോടിയായി പാലക്കുന്ന് ഭഗവതിക്ഷേത്ര പരിസരത്തു നിന്നു കലവറ നിറയ്ക്കല്‍ നടത്തി. ഇന്ന് 10നു ഭജന, 12ന് ഉച്ചപൂജ, 5.30നു തായമ്പക, ദീപാരാധന എന്നിവയും 17,18 തീയതികളില്‍ രാവിലെ ഭജന, ഉച്ചപൂജ, വൈകിട്ട് തായമ്പക, രാത്രി ഭജന, ശ്രീഭൂതബലി എന്നിവയും നടക്കും. അഷ്ടമി വിളക്കുനാളായ 19നു രാവിലെ 10നു സംഗീതാര്‍ച്ചന, ഒന്നുമുതല്‍ അന്നദാനം, രാത്രി ഒമ്പതിനു ഗാനമേള എന്നിവ നടക്കും.
20നു പള്ളിവേട്ട ഉത്സവനാളില്‍ രാവിലെ 9.30നു മധൂര്‍ വിഷ്ണുവിനായക യക്ഷഗാന സമിതിയുടെ യക്ഷഗാനം, 10നു നാഗപൂജ, ഒന്നു മുതല്‍ അന്നദാനം, ഏഴിന് കോല്‍ക്കളി, 7.30നു ഭൂതബലി, 8.30നു പള്ളിവേട്ട എഴുന്നള്ളത്ത്, 8.45 മുതല്‍ ഭജന, 10.45 ദര്‍ശനബലി.
21ന് ആറാട്ടുത്സവം നടക്കും. രാവിലെ എട്ടിനു നട തുറക്കല്‍, ഉഷപൂജ, 10നു ഭജന, നാലിന് ആറാട്ടെഴുന്നള്ളത്ത്, ആറിനു ഗാനമേള, ഒമ്പതിനു കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘കനവു കാണും കടല്‍’ എന്ന നാടകം.
22നു 4.30നു ചന്ദ്രഗിരി ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്, രാത്രി ഒമ്പതിന് തെയ്യംകൂടല്‍. 23നു 12നു മൂവാളംകുഴി ചാമുണ്ഡി തെയ്യം. 24നു ശിവരാത്രി. വൈകിട്ട് ആറിനു പ്രദോഷപൂജ, രാത്രി ഒമ്പതിന് നൃത്തനിശ, തുടര്‍ന്നു തിടമ്പുനൃത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: