ബംഗളൂരു: അടുത്ത അഞ്ചുമുതല്‍ ആറ് വര്‍ഷത്തേക്ക് 17,500 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്. ഇതുമായി ബന്ധപ്പെട്ട ഫണ്ടിന്റെ കാര്യങ്ങള്‍ക്കായി ബാങ്കുകളെ സമീപിക്കും.
ഓഹരി തിരിച്ചുവാങ്ങാനുള്ള പദ്ധതി പ്രകാരം എച്ച്എഎല്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് 5000 കോടി രൂപ നല്‍കിയിട്ടുണ്ട്. പുതിയ നിക്ഷേപങ്ങളുമായി വരും വര്‍ഷങ്ങളില്‍ മുന്നോട്ട് പോവാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് എച്ച്എല് സിഎംഡി ടി. സുവര്‍ണ രാജു അറിയിച്ചു.
പുതിയ പദ്ധതികള്‍ക്കുള്ള വായ്പകള്‍ക്കായി ബാങ്കുകളെ മാര്‍ച്ചില്‍ സമീപിക്കുന്നതാണ്. അതേസമയം 2015- 16സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 16,736 കോടിയിലെത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 7.14 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്നും രാജു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: