കാഞ്ഞങ്ങാട്: മാര്‍ച്ച് മാസം കാട്ടുകുളങ്ങര കുതിരകളിയമ്മ ദേവസ്ഥാനത്തു നടക്കുന്ന മുഖാരി മൂവാരി സമുദായ സംഘം സംസ്ഥാന വാര്‍ഷിക ജനറല്‍ബോഡിയോഗവും ആചാര്യ സംഗമവും സംഘടിപ്പിക്കും. പി.കരുണാകരന് എംപി ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ കഴിഞ്ഞ വര്‍ഷം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചതും അന്തര്‍ ദേശീയസംസ്ഥാന തലങ്ങളില്‍ മികവുകാട്ടിയവരുമായ സമുദായ മെമ്പര്‍മാരെ അനുമോദിക്കും. സംഘാടകസമിതി രൂപീകരണ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കണ്മണി രാധാകൃഷ്ണന് അധ്യക്ഷന്‍ വഹിച്ചു. എക്കാല്‍ കുഞ്ഞിരാമന്, പാണ്ടിക്കോട്ടു ശശി, കുഞ്ഞിരാമന് പങ്കടം എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാനായി വസന്തകുമാര്‍ കാട്ടുകുളങ്ങരയെയും, രവീന്ദ്രന് കോലിയാടനെ ജനറല്‍ കണ്‍വീനറായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: