ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള 23 ആശുപത്രികളോട് ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രാലയം. സോപ്പുകള്‍, ഡോക്ടര്‍മാര്‍ക്കുള്ള കോട്ടുകള്‍, കര്‍ട്ടനുകള്‍, ഗൗണുകള്‍, ബെഡ് ഷീറ്റുകള്‍ എന്നിവയെല്ലാം ഖാദിയില്‍ നിന്ന് വാങ്ങണമെന്നാണ് നിര്‍ദ്ദേശം. 150 കോടി രൂപയുടെ ഖാദി ഉത്പന്നങ്ങള്‍ വാങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
എയിംസ് ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ ഖാദിയുടെ ഉല്പ്പന്നങ്ങളാവും ഇനി മുതല്‍ ഉപയോഗിക്കുക. ചണ്ഡിഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ , ജിപ്മര്‍ പുതുച്ചേരി, നിംഹാന്‍സ് ബംഗളൂരു എന്നീ ആശുപത്രികളിലും ഖാദി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കും. കഴിഞ്ഞ വര്‍ഷം ഒ.എന്‍.ജി.സി, ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയവയില്‍ നിന്നും ഖാദിക്ക് ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു. ഈ വര്‍ഷം 35 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഖാദിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: