തിരുവനന്തപുരം: സില്‍ക്കില്‍ അപൂര്‍വ്വതകളും, വിസ്മയക്കാഴ്ചകളുമൊരുക്കി രാജ്യത്തെ പരമ്പരാഗത പട്ട് നെയ്ത്തുകാര്‍ അണിനിരക്കുന്ന പൂരത്തിന് ഇടപ്പഴഞ്ഞി കൊച്ചാര്‍ റോഡ് (പെട്രോള്‍ പമ്പിന് എതിര്‍വശം) ആര്‍ഡിആര്‍ ഓഡിറ്റോറിയത്തില്‍ തുടക്കം. സില്‍ക്ക് ഇന്ത്യ 2017 മേളയെ ശ്രദ്ധേയമാക്കുന്നത് സാരികളില്‍ വിടരുന്ന നിറക്കൂട്ടുകളും, പാരമ്പര്യത്തിന്റെ തലയെടുപ്പുമാണ്. പരിശുദ്ധമായ സില്ക്കുല്പ്പന്നങ്ങളുമായി വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അന്‍പതില്‍പ്പരം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. മൈസൂര്‍ ആസ്ഥാനമായുള്ള ഹസ്തശില്പിയാണ് പ്രദര്‍ശനത്തിന്റെ സംഘാടകര്‍.
കാലാവസ്ഥാപരവും, ഭൂമിശാസ്ത്രപരവുമായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പട്ടുകളില്‍ പ്രമുഖമായവ ടസ്സര്‍, എറി, മള്‍ബറി, മുഗാ എന്നിവയാണ്. ബീഹാര്‍, ആസ്സാം, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ടസ്സര്‍, മുഗാ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നത്. ബീഹാറിലെ രാജവസ്ത്രമായി കേള്‍വി കേട്ട മുഗായുടെ കമനീയ ശേഖരംതന്നെ മേളയിലുണ്ട്.
ജോര്‍ജെറ്റ് സില്‍ക്ക് സാരീസ്, പൈത്തനി സാരീസ്, പൂനാ സാരീസ്, സാമ്പള്പുരി, ഇക്കട്ട് , ബോംകൈ സാരീസ്, റോസില്‍ക്ക്, സാരീസ്, കൊസ സില്‍ക്ക്, ഡിസൈനര്‍ ഫാന്‍സി സാരീസ്, ജൂട്ട് സില്‍ക്ക് സാരീസ്, ധാക്കാ സില്‍ക്ക് സാരീസ്, ഹാന്റ്ലൂംസില്ക്ക്, സല്‍ക്ക് ബ്ലെന്റ്സ് ഫാബ്രിക്ക്സ്, ഡിസൈനര്‍ വെയര്‍ ആന്റ് ബോര്‍ഡര്‍, ലേയ്സ്, ബാഗല്‍പുര്‍ സ്യൂട്ട്സ്, ഹിമാല്‍ സില്‍ക്ക് സാരികള്‍, ക്രേപ്പ് സില്‍ക്ക് സാരികള്‍, ഷിഫോണ്‍ സില്‍ക്ക് സാരികള്‍, ടസ്സാര്‍ സില്‍ക്ക് സാരികള്‍, കാഞ്ചി സില്‍ക്ക്, ധര്‍മ്മാവരം സില്‍ക്ക് സരികള്‍, ഹാന്‍ഡ്ലൂം സില്‍ക്ക് കോട്ടണ്‍ സാരികള്‍, സില്‍ക്ക് ബ്ലെന്‍ഡ് സാരികള്‍, ഉപ്പഡ, ഗാഡ്വാല്‍ സില്‍ക്ക് സാരികള്‍, ഹാന്‍ഡ് ബ്ലോക്ക് പ്രിന്റ് സാരികള്‍, കൈകൊണ്ട് നെയ്ത മട്ക, ആസ്സാം, മുഗാ തുണിത്തരങ്ങള്‍, അപുര്‍വ്വ സില്‍ക്ക് സാരികള്‍, ബാലുചുരി സാരികള്‍, എംബ്രോയ്ഡേഡ് ഡിസൈനര്‍ സില്‍ക്ക് സാരികള്‍, കാശ്മീര്സില്ക്ക്, ബഗല്‍പൂര്‍ സാരികള്‍, രെശ്മി പ്ലെയിന്‍ ബട്ടി സാരികളും ഡ്രസ്സ് മെറ്റീരിയലുകളും, കര്‍ണാടക സില്‍ക്ക് സാരികള്‍, മൈസൂര്‍ സില്‍ക്ക്, മഹേശ്വരി, കോട്ടാ സില്‍ക്ക്, ടെംപിള്‍ ബോര്‍ഡര്‍ ഉള്ള മള്ബറിസില്ക്ക്, മണിപ്പൂര്സില്ക്ക്, കൊല്‍ക്കട്ടാ സില്‍ക്ക് സാരികള്‍, ബനാറസ്സ്ജാംധാനി, കൈത്തറി സാരികള്‍, ചന്ദേരിസില്ക്ക് എന്നിവയെല്ലാം വിവിധ സ്റ്റാളുകളിലായി പ്രദര്‍ശനത്തിനുണ്ട്. കൂടാതെഷര്ട്ടുകള്, കുര്‍ത്ത, ടൈ, സ്റ്റോള്‍സ്, ദുപ്പട്ട, ഷോള്, സല്‍വാര്‍ കമ്മീസ്, പശ്മിന ഷാളുകളും, സ്യൂട്ടുകളും, പശ്മിന ഡ്യൂപ്പിയോണ്, ഡിസൈനര്‍ ഡ്രസ്സ് മറ്റീരിയലുകള്‍, ജാക്കറ്റുകള്‍, കുഷ്യന് കവര്‍, കിടക്ക വിരികള്‍ എന്നിവയും മേളയില്‍ ലഭ്യമാണ്.
ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഒറീസ്സ, ആസ്സാം, ഛത്തീസ്ഗഡ്, ബീഹാര്‍, കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, ഡെല്‍ഹി, രാജസ്ഥാന്, ഗുജറാത്ത്, ഗോവ, ജമ്മുകാശ്മീര്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സില്ക്കുല്പ്പാദകരുടെ പ്രത്യേക സ്റ്റാളുകളും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. മേളയിലെ എല്ലാ ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദകര്‍ തന്നെ നേരിട്ട് വില്പ്പനക്കെത്തിക്കുന്നവ ആയതിനാല്‍ ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയില്‍ ലഭ്യമാണെന്ന് സംഘാടകര്‍ പറഞ്ഞു.
രാവിലെ 10:30 മുതല്‍ വൈകിട്ട് 8:30 വരെയാണ് ഫെയര്‍ നടക്കുന്നത്. ആറുദിവസം നീണ്ടുനില്‍ക്കുന്ന മേള ഫെബ്രുവരി 21 ചൊവ്വാഴ്ച സമാപിക്കും. പ്രവേശനം സൗജന്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അയവശിമിറ :08553416929
പ്രതികരിക്കാൻ ഇവിടെ എഴുതുക: