സംസ്ഥാനം പനിയില്‍ വിറച്ചു തുള്ളുമ്പോള്‍ ഭരണകൂടം അനാസ്ഥയിലാണെന്ന ആരോപണം ഉയരുകയാണ്.നിത്യവും പനിമരണം കൂടിവരുമ്പോള്‍ അനാസ്ഥയുടേതുകൂടിയാണോ ഈ മരണങ്ങളെന്നാണ് ജനം ചോദിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന് ഇഛാശക്തി ഇല്ലാത്തതുകൊണ്ട് പലവകുപ്പുകളും തോന്നിയപോലെയാണ്.
ആഭ്യന്തരം കെട്ടഴിഞ്ഞ് ക്രമസമാധാനം താറുമാറായതിനു പിന്നാലെ ആരോഗ്യ വകുപ്പിനും രോഗം ബാധിച്ചിരിക്കുകയാണ്.തനിക്ക് ബുദ്ധിയുണ്ട് ഉപദേശകര്വേണ്ട എന്നു പറഞ്ഞ ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജയ്ക്കു ബുദ്ധി കൂടിയതുകൊണ്ടാവണം വകുപ്പിത്രയും മോശമായത്.ഇന്ന് രണ്ടു കുട്ടികളും ഒരു സൈനികനുമടക്കം എട്ടുപേരാണ് സംസ്ഥാനത്തു പനിബാധിച്ചു മരിച്ചത്.ഇതോടെ 115പേരാണ് പനിബാധിച്ചു ഈ വര്‍ഷം മരിച്ചത്.12ലക്ഷംപേര്‍ ഇതുവരെ ചികിത്സതേടിയെത്തി.
ശ്്മശാനത്തിലേക്കു പോകുമ്പോള്‍ സര്‍ക്കാര്‍ ഒപ്പമുണ്ടായിട്ടു കാര്യമില്ലെന്നു പനിമരമങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു കഴിഞ്ഞു.പകര്ച്ചപ്പനിബാധയുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത്് യുദ്ധസമാനമായ അന്തരീക്ഷമാണ് ഉള്ളത്.
ഈ അടിയന്തര സാഹചര്യം വേണ്ടവിധം സര്‍ക്കാര്‍ പരിഗണിക്കുന്നില്ല.പ്രതിരോധ സംവിധാനങ്ങളും മഴക്കാല പൂര്‍വശുചീകരണവും പരാജയപ്പെട്ടതാണ് പനികൂടുതലായും പടരാന്‍ കാരണം.ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥത ഇക്കാര്യത്തില്‍ കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: