ആലത്തൂര്‍: മഴപെയ്തതോടെ ആലത്തൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിന് പിന്നിലെ മാര്‍ക്കറ്റ് ചെളിക്കുളമായി.
അടുത്തിടെ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനമാണ് മാര്‍ക്കറ്റിന് ഈഅവസ്ഥയിലേക്ക് തള്ളിയത്.ഇതോടെ വ്യാപാരികളും ഉപഭോക്താക്കളും ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ഇതിനു സമീപമുള്ള കംഫര്‍ട്ട് സ്റ്റേഷന് അടച്ചതോടെ മാര്‍ക്കറ്റിന് സമീപം മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് വ്യാപാരികളെ വലക്കുന്നുണ്ട്.
മാര്‍ക്കറ്റിലെ കടമുറികള്‍ ലേലമെടുത്തവര്‍ പോലും തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നില്ല.ചിലര്‍ ലേലമെടുത്ത കടയ്ക്കു മുന്നില്‍ ടാര്‍ പായ കെട്ടിയാണ്കച്ചവടം .
താലൂക്കാസ്ഥാനമെന്ന നിലയില്‍ വലിയ ചന്തയായിരുന്നു മാര്‍ക്കറ്റില്‍ മുന്‍പ് നടന്നിരുന്നത്. എന്നാല്‍ ഇന്ന് ചുരുങ്ങി താത്ക്കാലികമായ അവസ്ഥയിലാണ്.നിലം കോണ്‍ക്രീറ്റ് ചെയ്ത് വെള്ളം ഒഴുകിപ്പോവാനുള്ള അഴുക്കുചാല്‍ സംവിധാനം നവീകരിച്ചാലേ ഇതിന് പരിഹാരമാവൂ.
തമിഴ്നാട്ടില്‍ നിന്ന് പോലും ചെറുകിട കച്ചവടക്കാര്‍ എത്തിയ ആലത്തൂര്‍ ചന്തയുടെ ഇന്നത്തെ ദുരവസ്ഥ മാറണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
മാര്‍ക്കറ്റിനകത്തെ കടമുറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടി വേണമെന്നും കച്ചവടക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: