കാഞ്ഞങ്ങാട്: നിത്യവൃത്തിക്കായി ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന ലക്ഷ്മിനഗറിലെ ജാനകി (68)ക്ക് അറിയില്ല താന്‍ എപ്പോള്‍ എപിഎല്‍ ആയെന്ന്. നേരത്തെ ബീഡിത്തൊഴിലാളിയും ഇപ്പോള്‍ ലോട്ടറി വില്പനക്കാരിയുമായ ജാനകി ലക്ഷ്മിനഗറിലെ തേക്കാത്ത വീടിന് മുന്നില്‍ തനിക്ക് കിട്ടിയ ഇളംനീല റേഷന്‍ കാര്‍ഡുമായി അന്തം വിട്ട് നില്‍ക്കുകയാണ്.
ജാനകി ഉള്‍പ്പെടെയുള്ളവരെ 2004 ല്‍ ബിപിഎല്ലായി താലൂക്ക് സപ്ലൈ ഓഫീസര്‍ അംഗീകരിച്ചതാണ്. എന്നാല്‍ പുതിയ റേഷന്‍ കാര്‍ഡില്‍ ഇവര്‍ സബ്സിഡിയോടു കൂടിയുള്ള ആനുകൂല്യങ്ങള്‍ കിട്ടുന്ന വിഭാഗത്തില്‍ പെടുന്ന എപിഎല്ലുകാരിയാണ്. അവിവാഹിതായ ജാനകി ഏറെ പ്രയാസപ്പെട്ടാണ് ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നത്.
ഇവരുടേതുള്‍പ്പെടെയുള്ള പരാതികള്‍ ന്യായമാണെന്നും അവയ്ക്ക് പരിഹാരമുണ്ടാകുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.ബിന്ദു പറയുന്നു. വിതരണം തുടങ്ങിയതിന് ശേഷം വിവിധ മേഖലയില്‍ നിന്ന് വരുന്ന പരാതികള്‍ ശേഖരിക്കുന്നുണ്ടെന്നും വിതരണം പൂര്‍ത്തിയായ ശേഷം പരാതികളിന്മേല് അന്വേഷണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: