ചീമേനി: ക്ഷേത്ര പറമ്പ് കയ്യേറി പാര്‍ട്ടി പരിപാടി നടത്താന്‍ സിപിഎം കൊടി നാട്ടി. കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പൊതാവൂര്‍ മയ്യല് മഹാവിഷ്ണു ക്ഷേത്ര പറമ്പാണ് കയ്യേറിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വം ക്ഷേത്ര പറമ്പില്‍ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊടി തോരണങ്ങള്‍ അഴിച്ചു മാറ്റിയില്ല. കൊടി തോരണങ്ങള്‍ അഴിച്ചു മാറ്റാന്‍ ക്ഷേത്രകമ്മറ്റി സെക്രട്ടറി സെക്രട്ടറി ഗംഗാധരന് ചീമേനി പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമെടുക്കാന്‍ പോലീസ് തയ്യാറായില്ല. എസ്ഐ ആവശ്യപ്പെട്ടിട്ടും സിപിഎം നേതൃത്വം കൊടിതോരണങ്ങള്‍ അഴിച്ചു മാറ്റാന്‍ തയ്യാറായിട്ടില്ല. ഒരു വര്‍ഷം മുന്‍പും ഇതേ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ക്ഷേത്ര പറമ്പില്‍ സിപിഎം കൊടി തോരണങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ പാര്‍ട്ടികകത്ത് തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയിലെ ചില ആളുകള്‍ വില്ലേജ് ഓഫീസറെയും പോലീസിനേയും ഫോണില്‍ വിളിച്ച് കൊടി തോരണങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖാമൂലം പാരാതിയില്ലാതെ നിയമ നടപടിയയെടുക്കാന് സാധിക്കില്ലെന്നായിരുന്നു മറുപടി. അധികാരം കൈയ്യിലില്ലാത്തതിനാല്‍ ദിവസങ്ങള്‍ക്ക് ശേഷം അവര്‍ തന്നെ അഴിച്ചു മാറ്റുകയായിരുന്നു. ഇപ്പോള്‍ രേഖാ മൂലം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തത് പോലീസ് സിപിഎമ്മിനെ ഭയക്കുന്നതു കൊണ്ടാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: