ഉദുമ: തകര്‍ന്നു കിടക്കുന്ന പൊയിനാച്ചി ബന്തടുക്ക റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ഉദുമ മണ്ഡലം കമ്മറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. സംസ്ഥാന ബജറ്റില്‍ പൊയിനാച്ചി ബന്തടുക്ക റോഡ് വികസനത്തിനായി കേരള ഇന്ഫ്രാസ്ട്രെക്ച്ചര് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ് ബി)യില്‍ ഉള്‍പ്പെടുത്തി 50 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. പൊയിനാച്ചി മുതല്‍ കര്‍ണാടക അതിര്‍ത്തിയായ ആലട്ടി വരെയുള്ള ഈ റോഡ് വീതികൂട്ടി അഭിവൃദ്ധിപ്പെടുത്തിയാല്‍ കര്‍ണ്ണാടകയിലെ സുള്ള്യയിലേക്കും മടിക്കേരിയിലേക്കും എളുപ്പമെത്താന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം റോഡ് തകര്‍ന്ന് നാട്ടുകാര്‍ പ്രക്ഷോഭം തുടങ്ങിയപ്പോഴാണ് 1.30 കോടി രൂപ ചെലവില്‍ നാലു റീച്ചുകളിലായി കാലവര്‍ഷത്തിന് തൊട്ടുമുമ്പ് റോഡ് നന്നാക്കിയത്. അതല്ലാതെ യാതൊരു വികസന പ്രവര്‍ത്തനം നടന്നിട്ടില്ല. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന മലയോരത്തേക്കുള്ള പ്രധാന പാതയായിട്ടും ഈ റോഡിന് പരിഗണനകിട്ടുന്നില്ലെന്ന് യുവമോര്‍ച്ച ആരോപിച്ചു. സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രാദേശിക കമ്മറ്റി രൂപവത്കരിച്ചതെല്ലാതെ റോഡ് വീതികൂട്ടാനുള്ള പ്രരംഭ നടപടികള്‍ ആരംഭിച്ചില്ലെന്നും യുവമോര്‍ച്ച കുറ്റപ്പെടുത്തി. റോഡ് വികസനം പൂര്‍ത്തിയാവുന്നതോടെ ബെംഗളൂരു, സുള്ള്യ, ബന്തടുക്ക, പൊയിനാച്ചി, പെരിയാട്ടടുക്കം. ബേക്കല്‍ ഫോര്‍ട്ട് ടൂറിസ്റ്റ് ഹൈവേക്കും ഭാവിയില്‍ സാധ്യത തെളിയും. വേഗത്തില്‍ നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് യുവമോര്‍ച്ച മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: