ന്യൂദല്‍ഹി: ആര്‍എസ്എസിന്റെ മുസ്ലിം വിഭാഗമായ രാഷ്‌ട്രീയ മുസ്ലിം മഞ്ച് (എംആര്‍എം) തിങ്കളാഴ്ച ദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര ഇഫ്ത്താര്‍ വിരുന്നില്‍ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കി.
ഇന്ത്യയോട് നിഷേധാത്മക നിലപാട് തുടരുന്ന പാക്കിസ്ഥാനെ വിരുന്നിന് ക്ഷണിച്ചില്ലെന്ന് എംആര്‍എം ദേശീയ കണ്‍വീനര്‍ മുഹമ്മദ് അഫ്‌സല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും പാക്കിസ്ഥാനെ ക്ഷണിച്ചിരുന്നില്ല.
തിങ്കളാഴ്ച നടക്കുന്ന ഇഫ്ത്താര്‍ വിരുന്നില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, സൗദി അറേബ്യ,ഖത്തര്‍, ഇറാന്‍, ഇറാഖ്, സിറിയ, ഇന്ത്യോനേഷ്യ, മലേഷ്യ,ടുണീഷ്യ തുടങ്ങിയ അമ്പതു രാജ്യങ്ങില്‍ നിന്നുളള നയതന്ത്ര പ്രതിനിധികള്‍ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് മുഖ്യ അതിഥിയായിരിക്കും.
ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രിയുടെ യോഗദിന പരിപാടിയില്‍ മുസ്ലീങ്ങള്‍ പങ്കെടുക്കും. ക്ഷണിക്കപ്പെടുന്നവര്‍ക്ക് നോമ്പുതുറക്കാന്‍ പശുവിന്‍ പാല്‍ നല്‍കും. പശുവിനെ കശാപ്പ് ചെയ്യുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനാണ് നോമ്പു തുറക്കാന്‍ പാല്‍ നല്‍കുന്നതെന്ന് എംആര്‍എം ഭാരവാഹികള്‍ അറിയിച്ചു.
















