മുംബൈ: നോട്ട് നിരോധനം സ്വര്‍ണ്ണവിപണിയെ ബാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിനു ശേഷം സ്വര്‍ണ്ണ വില്പനയില് വന്‍ വര്‍ദ്ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സ്വര്‍ണ്ണ വില്പന നിരക്ക് 13.9 ശതമാനം വര്‍ദ്ധിച്ച് 255.7 കോടി രൂപയുടെ ലാഭമുണ്ടായതായി ടൈറ്റന് ഗ്രൂപ്പ് പറഞ്ഞു. മറ്റൊരു ജ്വല്ലറി ഗ്രൂപ്പായ ടിബിഇസഡിന്റെ ലാഭം 6.1 കോടി വര്‍ദ്ധിച്ചതായും കമ്പനി അവകാശപ്പെടുന്നു. നവംബറില്‍ ബിസിനസ് അല്‍പ്പം കുറഞ്ഞെങ്കിലും ഒക്ടോബര്‍ ഡിസംബര്‍ ത്രൈമാസത്തില്‍ മെച്ചപ്പെട്ട വില്പനയാണ് നടന്നത്.
സ്വര്‍ണ്ണവില 11 ശതമാനം കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: