ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ തെല്ലും ബാധിച്ചില്ല, ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ജനുവരിയില്‍ 25 ശതമാനം വര്‍ദ്ധിച്ചു. ഡിസംബറില്‍ ഇത് 23.91 ശതമാനമായിരുന്നു.
2017 ജനുവരിയില്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ യാത്ര ചെയ്തവര്‍ 95.79 ലക്ഷം പേരാണ്. 2015 ജനുവരിയില്‍ ഇത് 76.55 ലക്ഷമായിരുന്നു. 25.91 ശതമാനം വളര്‍ച്ചയാണിത്. സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. നവംബറില്‍ യാത്രക്കാരുടെ എണ്ണം 89.66 ലക്ഷമായിരുന്നു.
താരതമ്യേന നിരക്ക് കുറഞ്ഞ സ്പൈസ് ജറ്റിലാണ് കൂടുതല്‍ പേര് യാത്ര ചെയ്തത്. 93.6 ശതമാനമായിരുന്നു അവരുടെ ശേഷി ഉപയോഗം.ഗോ എയര്‍ 90.8 ശതമാനം, ഇന്‍ഡിഗോ 90 ശതമാനം എന്നിങ്ങനെയാണ് കണക്ക്. സമയകൃത്യതയും സ്പൈസ് ജെറ്റിനായിരുന്നു, 71.6 ശതമാനം സമയകൃത്യത.
ഇന്‍ഡിഗോ 71.2 ശതമാനം, ഗോ എയര്‍ 60.6ശതമാനം)ജെറ്റ് ലൈഫ് 59.4 ശതമാനം എയറിന്ത്യ 56.8 വിസ്താര53 എനിനങ്ങനെയാണ് സമയകൃത്യത. കഴിഞ്ഞ നാലു മാസമായി ഇന്ത്യയിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ സ്പൈസ് ജറ്റാണ്. മോശം കാലാവസ്ഥയിലും സമയകൃത്യത അവര്‍ പാലിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: