അമേരിക്കയിൽ തണുപ്പ് കാലത്ത് മഞ്ഞ് മൂടിക്കിടക്കുന്ന താഴ്വരകളിൽ കളിക്കുക എന്നത് പ്രായഭേദമെന്യ ഏവർക്ക് പ്രിയപ്പെട്ട ഒരു സംഗതിയാണ്. മഞ്ഞിൻ കളികളിൽ ഏറ്റവും പ്രിയപ്പെട്ടത് തെന്നിപ്പോകുന്ന ‘സ്ലെഡ് ഡൗൺ’ എന്നതാണ്.
ആദ്യമായി ഇതിൽ കയറുന്നവർ വീഴുമെന്നത് ഉറപ്പാണ്. എന്നാൽ അമേരിക്കയിലെ കൊളാറഡോയിൽ അടുത്തിടെ സ്ലൈഡ് ഡൗണിൽ കയറി എല്ലാവരെയും ഒരു നായ അതിശയപ്പെടുത്തി കളഞ്ഞു. മനുഷ്യർ സ്ലൈഡ് ഡൗണിൽ കളിക്കുന്നത് കണ്ടാണ് ഈ നായയും ഇതിൽ കയറി മഞ്ഞിലൂടെ തെന്നിക്കളിച്ചത്.
സ്ലൈഡറിൽ നിന്നും വഴുതിപ്പോയാലും പിന്നീടും നായ തിരികെ ഇതിൽ കയറി വീണ്ടും കളിക്കുന്നത് ഏറെ കൗതുകമുണർത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: