മുംബൈ: അഞ്ച് ബാങ്കുകള്‍ക്ക് എസ്ബിഐയുമായി ലയിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയതോടെ ഈ ബാങ്കുകള്‍ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി മുന്നോട്ട് വയ്ക്കുന്നു. ഇതിലൂടെ ജോലി മാറ്റവും പുതിയ സ്ഥലത്തുണ്ടാകുന്ന അസ്ഥിരതകളും പരിഹരിക്കാനാകുമെന്നാണ് ബാങ്കുകളുടെ വാഗ്ദാനം.
എല്ലാ സ്ഥിര ഉദ്യോഗസ്ഥര്‍ക്കും വിരമിക്കലിനുളള സൗകര്യം ലഭ്യമാണ്. ഇരുപത് വര്‍ഷം പൂര്‍ത്തിയായവര്‍ക്കും അമ്പത്തഞ്ച് വയസു തികഞ്ഞവര്‍ക്കും സ്വമേധയാ വിരമിക്കാന്‍ എസ്ബിഐ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്കുന്നു. ബിക്കാനീര്‍, മൈസൂര്‍, പട്യാല, ട്രാവന്‍കൂര്‍, ജയ്പൂര്‍ സ്റ്റേറ്റ് ബാങ്കുകളാണ് എസ്ബിഐയില്‍ ലയിക്കുന്നത്. ഇതോടൊപ്പം 73,268 ജീവനക്കാരും എസ്ബിഐയുടെ കീഴില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: