കാഞ്ഞങ്ങാട്: അമലഭാരതം സൗജന്യ ശൗചാലയ പദ്ധതിയുടെ ഭാഗമായി മാതാ അമൃതാനന്ദമയി മഠവും എസ്എന്‍ഡിപി ഹൊസ്ദുര്‍ഗ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സൗജന്യ ശൗചാലയ പദ്ധതിക്ക് തുടക്കമായി. കാഞ്ഞങ്ങാട് അമൃത സ്കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ മാതാ അമൃതാനന്ദമയി കാസര്‍കോട് മഠാധിപതി ബ്രഹ്മചാരി പ്രജിത്ത് സ്വാമികള്‍ ശൗചാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെക്കുകള്‍ വിതരണം ചെയ്തു. എസ്എന്‍ഡിപി ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ പി.ദാമോദര പണിക്കര്‍, ഹൊസ്ദുര്‍ഗ് യൂണിയന് പ്രസിഡന്റ് കെ.കുമാരന്, സെക്രട്ടറി ടി.വി.വേണുഗോപാലന്‍, വൈസ് പ്രസിഡന്റ് എ.തമ്പാന്, ശാഖാ സെക്രട്ടറി പ്രമോദ്.കെ.റാം, നാരായണി ടീച്ചര്‍, എന്‍.മനോഹരന്, കെ.പി.പ്രവീണ്‍, ഡി.രാജന്, കരുണാകരന്, നാരായണന് തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്എന്‍ഡിപി ഹൊസ്ദുര്‍ഗ് യൂണിയന് മാത്രമായി സൗജന്യ ശൗചാലയങ്ങളും കാസര്‍കോട് ജില്ലയ്ക്കായി 400 ശൗചാലയങ്ങളും നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: