ടോക്കിയോ: അമേരിക്കന്‍ നാവികസേനയുടെ യുദ്ധകപ്പല്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ഏഴു പേരെ കാണാതാകുകയും ചെയ്തതായി ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് ടാകേശി ഐകവ പറഞ്ഞു. പരിക്കേറ്റവരെ ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി.
ഒരു നാവികനെ തലക്ക് മുറിവ് പറ്റിയ നിലയിൽ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയെന്നും ടാകേശി ഐകവ പറഞ്ഞു. ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 2.30 ന് യോകോസുകയുടെ തെക്ക് പടിഞ്ഞാറ് 56 നോട്ടിക്കല്‍മൈല്‍ അകലെയുള്ള കടലിലായിരുന്നു സംഭവം. ക്യോഡോ ന്യൂസ് ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അപകടത്തില്‍ അമേരിക്കന്‍ കപ്പലിന് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചരക്ക് കപ്പലിനോ അതിലെ ആളുകൾക്കോ യാതൊരു വിധ പരിക്കും പറ്റിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല. കപ്പലിന്റെ വെള്ളത്തിന് മുകളിലുള്ള ഭാഗത്തിനും അടി ഭാഗത്തിനും ക്ഷതം പറ്റിയിട്ടുണ്ട്.
















