കാഞ്ഞങ്ങാട്: വീടിനും നാടിനും ഗുണമുള്ളവരാക്കി കുട്ടികളെ വളര്‍ത്തുന്നതില്‍ ബാലഗോകുലത്തിന് വലിയ പങ്കാണുള്ളതെന്ന് ശ്രീശങ്കരമഠം മഠാധിപതി സ്വാമി ബോധ ചൈതന്യ അഭിപ്രായപ്പെട്ടു. ഉദ്യമം തുടങ്ങി പരാക്രമം വരെയുള്ള ആറ് ഗുങ്ങള് ആരിലുണ്ടോ അവര്‍ എവിടെയും വിജയം നേടും എന്നുള്ള കാര്യം ബാലസമൂഹത്തില് സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും സ്വാമിജി പറഞ്ഞു. ഏപ്രില്‍ 1 മുതല്‍ 6 വരെ കാഞ്ഞങ്ങാട് നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതീ വിദ്യാനികേതന്‍ വെച്ച് നടക്കുന്ന ബാലഗോകുലം സംസ്ഥാന ബാലമിത്ര ശില്പശാലയുടെ സ്വാഗത സംഘരൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി ബോധചൈതന്യ. ചടങ്ങില്‍ ജില്ലാ അധ്യക്ഷന്‍ കെ.വി.ഗണേശന് അധ്യക്ഷനായിരുന്നു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത്ത് മാസ്റ്റര്‍, കെ.രാധാകൃഷ്ണന്, ജനാര്ദ്ദനന് കോടോത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജയരാമന് മാടിക്കല്‍ സ്വാഗതവും, കുഞ്ഞമ്പു മേലത്ത് നന്ദിയും പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി ജനാര്ദ്ദനന് കോടോത്ത് ചെയര്‍മാനായും കുഞ്ഞമ്പു മേലത്ത് ജനറല്‍ കണ്‍വീനറായും കെ.വി.ലക്ഷമണന് ട്രഷററായും 101 അംഗ സ്വാഗത സംഘം രൂപികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: