പാലക്കാട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ അയിത്താചരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി കൈക്കൊള്ളണമെന്ന് പൗരാവകാശ ദളിത് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.ശ്മശാനത്തിലും, പൊതുസ്ഥലങ്ങളിലും അയിത്തവും ജാതി വിവേചനവും ഇപ്പോഴും തുടരുന്നു.നീതി നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ നിയമവാഴ്ച ഉറപ്പാക്കാത്തതാണ് ഇതിന് കാരണം.
പൗരാവകാശ സംരക്ഷണ നിയമവും പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമവും നടപ്പായിട്ടും ഇവിടെ പോലീസ് കേസെടുത്തില്ലെന്നത് ശ്രദ്ധേയമാണ്.വികസന പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ ആനുകൂല്യത്തിലും വരെ ജാതി വിവേചനം തുടരുകയാണ്.മിക്കവീടുകളും തകര്‍ന്ന് വീഴാറായവയാണ്.ഇതിന് പുറമെ വാര്‍ദ്ധക്യ-വിധവ പെന്‍ഷനുകളും നിഷേധിക്കപ്പെടുന്നു.25ന് കൊച്ചിയില്‍ ചേരുന്ന ഭൂഅധികാര സംരക്ഷണ സമിതി യോഗത്തില്‍ വിശദമായ സമര പദ്ധതി തയ്യാറാക്കും.കണ്‍വീനര്‍ എം.ഗീതാനന്ദന്, രക്ഷാധികാരി ടി.എല്‍.സന്തോഷ്.അഡ്വ.ഭഗവത് സിങ്, രാജന് പുലിക്കോട്, കെ.മായാണ്ടി, മാരിയപ്പന് നീളിപ്പാറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: