ഒറ്റപ്പാലം: കണ്ണിയം പുറം പ്രജിന് വധക്കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികളെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടുദിവസത്തേക്കു പോലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. കൊലപാതകം സംബന്ധിച്ച തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസ് അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്.
പ്രജിന്വധുവുമായി ബന്ധപ്പെട്ട്കണ്ണിയംപുറം ജെ.കെ.നഗര്‍ മനക്കല്പമ്പില് രതീഷ് (35) കണ്ടനശ്ശേരി ശരത് (23) തെക്കുംപുറത്തു പറമ്പില്‍ രമേശ് (28) എന്നിവരാണു അറസ്റ്റിലായത്.രതീഷ് ഒഴികെ രണ്ടു പേര് കഴിഞ്ഞദിവസം എട്ടരയോടെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.ചികിത്സയിലായിരുന്ന രതീഷ് പുറത്തിറങ്ങിയതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണു മൂന്നു പ്രതികളെയും പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ആശുപത്രി ചികിത്സയില്‍ കഴിയുന്ന രജ്ഞിത്തും പോലീസിന്റെ പ്രതി പട്ടികയിലുണ്ട്.പ്രജിനും രഞ്ജിത്തും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ രഞ്ജിത്തിനെ പ്രജിന് കുത്തുകയായിരുന്നു. ശസ്ത്രക്രിയ നടത്തി രഞ്ജിത്ത് ആരോഗ്യനിലവീണ്ടെടുത്തു.
രഞ്ജിത്തിന്റെ അറസ്റ്റും ഉടനെ ഉണ്ടാകുമെന്നാണു പോലീസ്നല്കുന്ന സൂചന.രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നു പ്രജിന്വധക്കേസ്സില് പ്രതികളുടെ അറസ്റ്റ് നടപടികള്‍ ബോധപൂര്‍വ്വം വൈകിക്കുന്നുയെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണു ഇന്നലെ അപ്രതീക്ഷിതമായി പോലീസ് പ്രതികളുടെഅറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികള്‍ കീഴടങ്ങിയതിനു പിന്നിലും ചില രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന സൂചനയുണ്ട്. കഴിഞ്ഞ ഒമ്പതാം തീയതി രാത്രി എട്ടരയോടെയാണു കണ്ണിയം പുറം ജെ.കെനഗര്‍ ചപ്പിലത്തൊടിയില് പ്രജിന് (27) കൊല്ലപ്പെട്ടത്.ഇരട്ടകൊലപാതക കേസ്സിലെ പ്രതികൂടിയായിരുന്നു പ്രജിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: