കുമ്പഡാജെ: കേരളം ഭരിക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍ അഴിമതിക്കും ജനദ്രോഹത്തിനുമാണ് മുന്‍ഗണന കൊടുക്കുന്നതെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്.സുനില്‍ പറഞ്ഞു. കേന്ദ്രം നല്കിയ അരി തരൂ പിണറായി എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി കുമ്പഡാജെ പഞ്ചായത്ത് കമ്മറ്റി നടത്തിയ ധര്‍ണ്ണ സമരത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വര്‍ഷം നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുകയില്ല എന്ന് പ്രകടന പത്രികയിലൂടെ ജനങ്ങളോട് പറഞ്ഞഅ അധികാരത്തിലേറിയ സര്‍ക്കാര്‍ ഇന്ന് എല്ലാ സാധനങ്ങള്‍ക്കും വില വര്‍ദ്ധിപ്പിക്കുന്ന നടപടിയുമായാണ് മുന്നോട്ടുപോകുന്നത്. ഭക്ഷ്യ ഭദ്രതാ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണോയെന്ന് വ്യക്തമാക്കണം. സാധരണക്കാരനു ലഭിക്കേണ്ട അരി നിഷേധിക്കുന്ന സര്‍ക്കാറിന് സംസ്ഥാനം ഭരിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത്. ഒരു ഭാഗത്ത് ജനങ്ങളെ പട്ടിണയിലേക്കിടുമ്പോള് മറു ഭാഗത്ത് സ്ത്രീ സുരക്ഷിതത്വം തന്നെ ഇല്ലാതാകുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ബിജെപി കുമ്പഡാജെ പഞ്ചായത്ത് കമ്മറ്റി അധ്യക്ഷന്‍ ബി.രാജേഷ് ഷെട്ടി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ.സദാനന്ദറൈ, ബിജെപി കാസര്‍കോട് മണ്ഡലം അധ്യക്ഷന്‍ എം.സുധാമ ഗോസാഡ, ജനറല്‍ സെക്രട്ടറി ഹരീഷ് നാരംമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: